രഹസ്യാന്വേഷണ റിപ്പോർട്ടിന് പുല്ലുവില: ജില്ലയിലെ ആഡംബര ഹോട്ടലുകളിൽ ഇപ്പോഴും സെക്‌സ് മസാജിംഗ് സജീവം; പതിനായിരങ്ങൾ പൊടിച്ച് സെക്‌സ് മസാജിംഗ് നടക്കുന്നത് കുമരത്തെ സ്റ്റാർ ഹോട്ടലുകളിലും

രഹസ്യാന്വേഷണ റിപ്പോർട്ടിന് പുല്ലുവില: ജില്ലയിലെ ആഡംബര ഹോട്ടലുകളിൽ ഇപ്പോഴും സെക്‌സ് മസാജിംഗ് സജീവം; പതിനായിരങ്ങൾ പൊടിച്ച് സെക്‌സ് മസാജിംഗ് നടക്കുന്നത് കുമരത്തെ സ്റ്റാർ ഹോട്ടലുകളിലും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുമരകത്തെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ചുള്ള സെക്‌സ് മസാജ് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് പുറത്തു വിട്ട വാർത്തയ്ക്ക് പിന്നാലെ, ജില്ലയിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് മസാജ് സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്ത്. ജില്ലയിലെ ഫൈവ് സ്റ്റാർ ത്രീ സ്റ്റാർ ഹോട്ടലുകളിലും കുമരകത്തെയും വാഗമണ്ണിലെയും ചില സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ചും സെക്‌സ് മസാജ് ചെയ്തു നൽകുന്നുണ്ടെന്നാണ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ച വിവരം. കോട്ടയം നഗരപരിധിയിൽ എംസി റോഡരികിലെ സ്വകാര്യ ആഡംബര ഹോട്ടലിൽ ക്രോസ് മസാജിംഗ് നടക്കുന്നതായി കാട്ടി നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് അടക്കമുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളൊന്നും വെളിച്ചം കണ്ടിട്ടില്ല.
കുമരകത്ത് പള്ളിക്കവലയിൽ റോഡരികിൽ പരസ്യമായി നടത്തിയിരുന്ന ക്രോസ് മസാജിംഗ് സെന്ററിനെപ്പറ്റിയുള്ള വാർത്ത ഞായറാഴ്ചയാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടത്. തേർഡ് ഐ വാർത്ത പുറത്തു വിട്ടതിനു പിന്നാലെ തന്നെ സ്ഥാപനം പൂട്ടി പള്ളിക്കവലയിലെ ശുഭാ സ്പാ അധികൃതർ സ്ഥലം വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ കൂടുതൽ സ്റ്റാർ ഹോട്ടലുകളിൽ ഇത്തരത്തിൽ സെക്‌സ് മസാജിംഗ് നടക്കുന്നതായി വിവരം ലഭിച്ചത്. മണിക്കൂറിനു 25,000 രൂപ വരെയാണ് ജില്ലയിലെ വൻ കിട സ്റ്റാർ ഹോട്ടലുകൾ സെക്‌സ് മസാജിംഗിനായി ഈടാക്കുന്നത്. ആയുർവേദ മസാജിംഗിന്റെ പേരിലാണ് ഈ ഹോട്ടലുകളെല്ലാം ഇത്തരത്തിൽ ക്രോസ് മസാജിംഗ് പോലും അനുവദിച്ചിരിക്കുന്നത്.
20 മുതൽ 27 വയസുവരെയുള്ള പെൺകുട്ടികളെയാണ് മസാജിംഗിനായി ഈ ഹോട്ടലുകൾ ഉപയോഗിക്കുന്നത്. മലയാളി പെൺകുട്ടികളും, നേപ്പാളി, മാലി സ്വദേശികളുമായ പെൺകുട്ടികൾ അടക്കം സംഘത്തിലുണ്ട്. ഇത്തരത്തിലുള്ള വൻകിട ഹോട്ടലുകളിൽ മസാജിംഗിനായി എത്തുന്നവരിൽ ഏറെയും വിദേശികളാണെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ ജില്ലയിലെ വിവിധ ഹോട്ടലുകളിൽ അനധികൃത സെക്‌സ് മസാജിംഗ് സെന്ററുകൾ വൻകിട സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ജില്ലാ പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതാണ്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പൊലീസ് ഉന്നതർക്ക് അടക്കം നൽകിയിരുന്നതുമാണ്. എന്നാൽ, ഈ റിപ്പോർട്ടുകളെല്ലാം തകിടം മറിയ്ക്കുന്ന നടപടികളാണ് ഉന്നത പൊലീസ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഈ റിപ്പോർട്ടുകളുടെ അധികാരികത പരിശോധിക്കാനോ, തുടർ നടപടികൾ സ്വീകരിക്കാനോ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല.
സെക്‌സ് മസാജിനെതിരെ കേസെടുത്താൽ ഇത് നില നിൽക്കില്ലെന്ന വാദമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഉയർത്തുന്നത്. നിയമപരമായി ഇത്തരം കേന്ദ്രങ്ങൾക്കെതിരെ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ഇവരുടെ വാദം.