മുംബൈയിലെ സിനിമയിലും സീരിയലിലും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു; ലഹരി ഉപയോഗിക്കുന്നവരിൽ സീരിയലിലെ കുടുംബിനിമാരായ താരങ്ങളും

മുംബൈയിലെ സിനിമയിലും സീരിയലിലും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു; ലഹരി ഉപയോഗിക്കുന്നവരിൽ സീരിയലിലെ കുടുംബിനിമാരായ താരങ്ങളും

Spread the love

തേർഡ് ഐ ബ്യൂറോ

മുംബൈ: സുശാന്ത് സിംങ് രജ്പുത്തിന്റെ മരണത്തിനു പിന്നിലെ മയക്കുമരുന്നു മാഫിയയുടെയും ലോബിയുടെയും ഇടപെടലിനു പിന്നാലെ എത്തിയ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയിലെ പുലികൾ ഓടി നടന്ന് മയക്കുമരുന്നു മാഫിയയിലെ കണ്ണികളെ പിടികൂടുന്നു. മുംബൈയിലെയും ഹോളിവുഡിലെയും സിനിമയെ എത്രത്തോളം മയക്കുമരുന്നു മാഫിയ ആഴത്തിൽ പിടിമുറുക്കിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ തെളിവുകൾ.

മുബെയിലെ സിനിമ മേഖല മാത്രമല്ല, സീരിയൽ മേഖലയും മയക്കുമരുന്നിന്റെ പിടിയിലാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ മയക്കുമരുന്നു വാങ്ങുന്നതിനിടെ ടെലിവിഷൻ താരം പ്രീതിക ചൗഹാൻ പിടിയിലായത്. മുംബൈ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 99 ഗ്രാമം മരിജുവാനയും കണ്ടെത്തുകയുണ്ടായി. വിൽപ്പനയ്ക്കാരനായ ഫൈസൽ ഷൈഖ് എന്നയാളെയും എൻസിബി അറസ്റ്റ് ചെയ്തതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെസ്റ്റ് അന്ധേരിയിൽ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുണ്ടായി. നടിയെ അറസ്റ്റ് ചെയ്തതായി എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ സ്ഥിരീകരിച്ചു.