ഞാൻ തുണിയില്ലാതെ നിന്നാലും നിങ്ങൾക്ക് എന്താണ്..! സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി തമിഴ്താരം ബാലയുടെ ആദ്യ ഭാര്യ അമൃത; അമൃതയുടെ പരിധിവിട്ട ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

തേർഡ് ഐ സിനിമ

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ മലയാളികളുടെ പ്രധാന ചർച്ചാ വിഷയം തമിഴ് – മലയാളി താരം ബാലയുടെ ആദ്യ ഭാര്യ അമൃതയുടെ കിടിലൻ ഫോട്ടോഷൂട്ടാണ്. മോഡേൺ വേഷത്തിൽ അതീവ ഗ്ലാമറസായാണ് അമൃത ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഗായിക അമൃത സുരേഷിന്റെ മോഡേൺ വേഷത്തിലുള്ള ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ സദാചാര വാദികളുടെ ആക്രമണവും താരത്തിന് നേരിടുകയുണ്ടായി.

തുണി അഴിക്കുന്നതാണോ ബോൾഡ്! പെണ്ണുങ്ങൾ തുണി അഴിക്കുന്നതാണ് ബോൾഡ് എന്ന് അറിയില്ലായിരുന്നു, ഏത് വസ്ത്രം ഇടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ , താല്പര്യമുള്ളവർ കാണു.. അല്ലാത്തവർ മാറിയിരുന്നു ചൊറിയു, തുടങ്ങി നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് നേരെ ഉയർന്നത്. എന്നാൽ ഇവർക്കെല്ലാം മറുപടിയായി അമൃത മറുപടി കൊടുത്തത് എന്റെ കംഫർട് സോൺ എന്നായിരുന്നു.