play-sharp-fill
വർഗീയതക്കും, തീവ്രവാദത്തിനും എതിരെ യുവ ജനങ്ങൾ മുന്നിട്ടിറങ്ങണം. ജോസ് കെ മാണി

വർഗീയതക്കും, തീവ്രവാദത്തിനും എതിരെ യുവ ജനങ്ങൾ മുന്നിട്ടിറങ്ങണം. ജോസ് കെ മാണി

കോട്ടയം : വർദ്ധിച്ചു വരുന്ന വർഗീയതക്കും തീവ്രവാദപ്രവർത്തനങ്ങൾക്കുമെതിരെ പ്രതികരിക്കുവാൻ യുവ ജനങ്ങൾ മുന്നിട്ടെറങ്ങണം എന്ന് കേരളകോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയും, തിവ്രവാദവും ആധുനിക കാലത്തെ വലിയ ഭീഷണി ആയി മാറുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗീയതയും വിഭാഗീയതയും, പ്രചരിപ്പിക്കുന്നതിനെതിരെ യുവ ജനങ്ങൾ ജാഗരൂകരായിരിക്കണം. സാമൂഹ്യ മാധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവർ എന്ന നിലയിൽ ഇതിനെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കാൻ കഴിയുന്നതും യുവജനങ്ങൾക്കാണ്.ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ, പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മുടെ രാജ്യത്ത് സ്വാധീനം ഉറപ്പിക്കുവാൻ തീവ്രവാധ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ദേശിയ അന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ കാണേണ്ടതാണ് എന്നും ജോസ് കെ മാണി പറഞ്ഞു.

ജില്ലയിലെ ഏറ്റവും കരുത്തുറ്റ യുവജന സംഘടന ആയി യൂത്ത്ഫ്രണ്ട് എം മാറി കഴിഞ്ഞതായി ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഒൻപതു നിയോജകമണ്ഡലത്തിലും,84. മണ്ഡലത്തിലും സജീവമായി പ്രവർത്തിക്കുന്ന യൂത്ത് ഫ്രണ്ട് കമ്മിറ്റികൾ കേരളകോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തി ആണ്. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും, സാമൂഹിക സേവന രംഗത്തുമുള്ള യൂത്ത്ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മറ്റു യുവജന സംഘടനകൾക്ക് മാതൃക ആണെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിമാരായ ലോപ്പസ് മാത്യു, ജോസ് ടോം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം തോമസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, ശ്രീകാന്ത് എസ് ബാബു, ജോസഫ് സൈമൺ, സിറിയക് ചാഴികാടൻ, സുമേഷ് ആൻഡ്രൂസ്, കെ എസ് ഇ സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, മനോജ് മറ്റമുണ്ടയിൽ, ഷാജി പുളിമൂടൻ, ജോസഫ് ചാമക്കാലാ, ആൽബിൻ പേണ്ടാനം, സന്തോഷ് കമ്പകം, അൻസാരി പാലിയംപറമ്പിൽ,ടോബി തൈപറമ്പിൽ, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ യൂജിൻ കൂവള്ളൂർ,ജാൻസ് വയലിക്കുന്നേൽ, ശ്രീകാന്ത് എസ് ബാബു,റെജി ആറാക്കൽ,അഭിലാഷ് തെക്കെതിൽ, ഡിനു കിങ്ങിണംചിറ, സുനിൽ പയ്യപ്പള്ളിൽ, ജിൻസ് കുര്യൻ, നിഖിൽ കോടൂർ എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് ആയി യൂജിൻ കൂവള്ളൂർ ( കടുത്തുരുത്തി ) തിരഞ്ഞെടുത്തു.