play-sharp-fill
അമ്മയേയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കും, അച്ഛനെ വാഹനം ഇടിച്ചു കൊല്ലും; ഓച്ചിറയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

അമ്മയേയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കും, അച്ഛനെ വാഹനം ഇടിച്ചു കൊല്ലും; ഓച്ചിറയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

സ്വന്തം ലേഖകൻ

ഓച്ചിറ: മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകൻ (26) ആണ് പിടിയിലായത്. ഇയാൾ ആംബുലൻസ് ഡ്രൈവർ ആണ്. എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അടുപ്പം മുതലാക്കി ഇയാൾ കുട്ടിയോട് അടുക്കുകയും ആരും അറിയാതെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു.

കുട്ടിയുടെ അമ്മയേയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം പൊലീസിൽ പരാതി കൊടുത്തതിനെത്തുടർന്നു മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളിൽ പ്രതിയായതിനെ തുടർന്നു ഡിവൈഎഫ്‌ഐ ക്ലാപ്പന ക്യൂബൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നിന്നു മുരുകനെ മാറ്റി നിർത്തിയതായി സംഘടനാനേതൃത്വം പറയുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകൻ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്‌ഐക്കു വേണ്ടി സജീവമാണ്.