കു​തി​രാ​ൻ തു​ര​ങ്കം തുറക്കുന്നതിൽ വീണ്ടും അ​നി​ശ്ചി​ത​ത്വം; ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഇതുവരെ പൂ​ർ​ത്തി​യാ​യില്ല

Spread the love

സ്വന്തം ലേഖകൻ

തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്കം യാത്രക്കായി തുറന്നു കൊടുക്കുന്നതിന് വീണ്ടും അ​നി​ശ്ചി​ത​ത്വം. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി തു​ര​ങ്കം തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി ട്ര​യ​ൽ റ​ൺ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ തു​ര​ങ്ക​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു തു​ട​ങ്ങൂ. മുൻപ് ആ​ഗസ്റ്റ് മാസം ഒന്നിന് തു​ര​ങ്കം തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മ​ദ് റിയാസ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​രി​ശോ​ധ​ന എ​ന്ന് ന​ട​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച തു​ര​ങ്കം തു​റ​ക്കി​ല്ലെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി.