play-sharp-fill
സർക്കാരിനെതിരെ വിമർശനവുമായി കെ.കെ ശൈലജ; ‘പ്രഖ്യാപിച്ച കോവിഡ് സഹായങ്ങൾ അപര്യാപ്തം; പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകൂ; പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി’

സർക്കാരിനെതിരെ വിമർശനവുമായി കെ.കെ ശൈലജ; ‘പ്രഖ്യാപിച്ച കോവിഡ് സഹായങ്ങൾ അപര്യാപ്തം; പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകൂ; പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി’

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും അവർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളു, കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു.

ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം അതല്ലാതെ ക്ഷേമനിധി മതിയാവില്ലെന്നും എം.എൽ.എ സർക്കാരിനോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നും ഉയർന്നത് എന്നതാണ് പ്രത്യേകത.

ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി.രാജീവ് നിലവിലെ സർക്കാർ പദ്ധതികളാണ് വിശദീകരിച്ചത്. കെ.കെ ശൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.