തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, മൂന്ന് ബംഗ്ലാവ്, 19 കെട്ടിടങ്ങള്‍; രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; എഐഎഡിഎംകെ ചിന്നമ്മയ്ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; ദ്രാവിഡ രാഷ്ട്രീയത്തില്‍ പുതിയ പോര്‍ക്കളം ഒരുങ്ങുന്നു

തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, മൂന്ന് ബംഗ്ലാവ്, 19 കെട്ടിടങ്ങള്‍; രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; എഐഎഡിഎംകെ ചിന്നമ്മയ്ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; ദ്രാവിഡ രാഷ്ട്രീയത്തില്‍ പുതിയ പോര്‍ക്കളം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. നിയമ വിരുദ്ധമായി ഇവര്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമി ആക്ട് പ്രകാരമാണ് ശശികലയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമിയും, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരിക്കുന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ സിരുവത്തൂര്‍ ആസ്തികളും കണ്ടുകെട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തമിഴ് സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നും, ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം ഇതിനോട് പ്രതികരിച്ചത്. ഇതിനിടയില്‍ അണ്ണാഡിഎംകെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാന്‍ ശശികല ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് ചിന്നമ്മയുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായ വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകത്തെയും ശശികല ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പരമാവധി സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ തോഴി തിരിച്ച് വരവിന് കളമൊരുക്കുമ്പോള്‍, ശശികലയ്ക്കും മരുമകന്‍ ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി. എഐഎഡിഎംകെ ഇവര്‍ക്ക് മുന്നില്‍ തലകുനിയ്ക്കുന്ന പ്രശ്നമില്ലെന്നും ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.

എഐഎഡിഎംകെയെ കയ്യടക്കാന്‍ ശശികല പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്തുവിലകൊടുത്തും ഇത് തടയണമെന്ന് പളനിസ്വാമി അണികളോട് ആഹ്വാനം ചെയ്തു. 2017ല്‍ എഎംഎംകെ ജനറല്‍ സെക്രട്ടറി ദിനകരന്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചിരുന്നു.