play-sharp-fill

തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, മൂന്ന് ബംഗ്ലാവ്, 19 കെട്ടിടങ്ങള്‍; രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; എഐഎഡിഎംകെ ചിന്നമ്മയ്ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; ദ്രാവിഡ രാഷ്ട്രീയത്തില്‍ പുതിയ പോര്‍ക്കളം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. നിയമ വിരുദ്ധമായി ഇവര്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമി ആക്ട് പ്രകാരമാണ് ശശികലയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമിയും, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരിക്കുന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ സിരുവത്തൂര്‍ ആസ്തികളും കണ്ടുകെട്ടാന്‍ […]

ബി.ജെ.പിയുടെ തമിഴ് മോഹങ്ങൾക്ക് തിരിച്ചടി…..! സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല ; പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് താരം പിന്മാറിയതോടെ തിരിച്ചടിയായത് ബി.ജെ.പിയ്ക്കും സംഘപരിവാറിനും

സ്വന്തം ലേഖകൻ   ചെന്നൈ: ബി.ജെ.പിയുടെ തമിഴ് മോഹങ്ങൾക്ക് തിരിച്ചടി. സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയത് താരം തന്നെയാണ് അറിയച്ചത്. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന് നടക്കുമെന്നാണ് നേരത്തേ […]