ശാരികയുടെ  സിവിൽ സർവീസ് സ്വപ്നം യാഥാർഥ്യം, 922 ആം റാങ്ക് നേടി : സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സ്വപ്ന സാക്ഷാൽകാരത്തിലേക്ക്

ശാരികയുടെ സിവിൽ സർവീസ് സ്വപ്നം യാഥാർഥ്യം, 922 ആം റാങ്ക് നേടി : സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സ്വപ്ന സാക്ഷാൽകാരത്തിലേക്ക്

Spread the love

കോഴിക്കോട് : കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ എ കെ ശാരിക വീല്‍ ചെയറില്‍ ഇരുന്നാണ് സിവില്‍ സര്‍വിസ് ലക്ഷ്യം സഫലമാക്കിയത്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതയായണ്‌ ശാരിക.

ശാരികയ്ക്ക് ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയൂ. സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായ ശാരിക ജനുവരി 30-ന് ഡല്‍ഹിയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ മികവ് തെളിയിച്ചതോടെയാണ് സിവില്‍ സര്‍വീസ് വിജയം സ്വന്തമാക്കിയത്. 922 ആണ് ശാരികയ്ക്കു ലഭിച്ച റാങ്ക്.

സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെങ്കില്‍ ഏത് ലക്ഷ്യവും കീഴടക്കാന്‍ കഴിയുമെന്ന് ജീവിതത്തില്‍ വിജയം കൈവരിച്ചവരുടെ ആപ്തവാക്യം. ശാരികയുടെ കാര്യത്തില്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കു സ്വപ്‌നം മാത്രം കൂട്ട് പോരായിരുന്നു, ശാരീരിക പരിമിതി കൂടി അതിജീവിക്കേണ്ടുതുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും, മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലൂടെയാണ് ശാരിക സിവില്‍ സര്‍വീസ് കൈയെത്തിപ്പിടിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം വീല്‍ചെയറില്‍നിന്ന് സിവില്‍ സര്‍വിസ് ലഭിച്ച ഷെറിന്‍ ഷഹാനയും ഇതേ പദ്ധതിയുടെ ഭാഗമായിരുന്നു.