കനിവോടെ കോട്ടയവും ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായ് ഒരുലക്ഷത്തി എഴുപതിനായിരം രൂപ സമാഹരിച്ച് നൽകി ഒഐസിസി കോട്ടയം

കനിവോടെ കോട്ടയവും ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായ് ഒരുലക്ഷത്തി എഴുപതിനായിരം രൂപ സമാഹരിച്ച് നൽകി ഒഐസിസി കോട്ടയം

കോട്ടയം : പതിനെട്ടു വർഷങ്ങളായി തുലാസിലായിരുന്ന ജീവനും പേറി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായ മുപ്പത്തിനാല് കോടി രൂപ സമാഹരിക്കുവാൻ ലോകമലയാളികൾക്കൊപ്പം ഒരു പങ്ക് നൽകി കോട്ടയവും.

റിയാദിൽ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയും ശുമേസിയിലെ സുമനസ്സുകളും ചേർന്നാണ് സുതർഹ്യമായ  പ്രവർത്തനങ്ങളിലൂടെ അബ്ദുൽ റഹീമിനായി ഒരുലക്ഷത്തി എഴുപതിനായിരം രൂപ സമാഹരിച്ചത്.

ജനറൽ സെക്രട്ടറി ഷിജു പാമ്പാടിയുടെ നേതൃത്വത്തിലാണ് തുക സമാഹാരിച്ചത്. തുടർന്ന് പ്രിയ ജോൺ വർഗ്ഗീസ്‌,ജോസഫ് പുത്തൻതറ എന്നിവർ ചേർന്ന് റഹീം നിയമസഹായ കമ്മിറ്റി അംഗങ്ങളായ സുധീർ കുമ്മിൾ എംബസി പ്രതിനിധി പുഷ്പരാജ് എന്നിവർക്ക്‌ കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുമൈസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ ബഷീർ കോട്ടയത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ബാലുക്കുട്ടൻ ഉത്ഘാടനം നിർവഹിച്ചു. എംബസി പ്രതിനിധി പുഷ്പരാജ്, സുധീർ കുമ്മിൾ തുടങ്ങിയവർ സംസാരിച്ചു.

റെജിൻ, ബിജു,‌ജിൽസ്,തോമസ്,പ്രെദിൻ, സെബിൻ, റോണി, സജി, ബോബിൻ, അനീഷ്,ബുബിൻ,ജോബിൻ,ടിറ്റോ,സിബിൻ,ബോണി തുടങ്ങി ഒഐസിസി കോട്ടയം ജില്ലയിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ട്രഷറർ ജിയോ തോമസ് നന്ദിയും പറഞ്ഞു.