ഇനിയെങ്കിലും പറയാതിരുന്നാൽ ദൈവദോഷം കിട്ടും ; സോളാർ കേസിൽ ഇരയെകൊണ്ട് ഒരോന്നും പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിന് പിന്നിൽ ഗണേശ് കുമാർ : നടിയെ പീഡിപ്പിച്ച കേസിൽ പി.എ അറസ്റ്റിലായതിന് പിന്നാലെ ഗണേശ് കുമാറിനെതിരെ  ഗുരുതര ആരോപണവുമായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ

ഇനിയെങ്കിലും പറയാതിരുന്നാൽ ദൈവദോഷം കിട്ടും ; സോളാർ കേസിൽ ഇരയെകൊണ്ട് ഒരോന്നും പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിന് പിന്നിൽ ഗണേശ് കുമാർ : നടിയെ പീഡിപ്പിച്ച കേസിൽ പി.എ അറസ്റ്റിലായതിന് പിന്നാലെ ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

കൊല്ലം: നടിയെ പീഡിപ്പിച്ച കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ പി.എ അറസ്റ്റിലായതിന് പിന്നാലെ എം.എൽ.എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ് കുമാർ ( ശരണ്യാ മനോജ് ) രംഗത്ത്. സോളാർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി.ഗണേശ്കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പിഎയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്നു മനോജ് കുമാർ പറഞ്ഞു. പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേയാണ് അദ്ദേഹം നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വർഷങ്ങൾക്ക് മുൻപ് നടന്ന സോളാർ തട്ടിപ്പിനും സ്വപ്നാ സുരേഷിന്റെ സ്വർണ്ണ കടത്ത് വിവാദം വഴിയൊരുക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ എത്തുന്നത്. അതും എല്ലാം അറിയാവുന്ന ശരണ്യാ മനോജിന്റെ ഭാഗത്ത് നിന്നും. ഇതോടെ ഈ വെളിപ്പെടുത്തലിലും പൊലീസിന് കേസെടുക്കേണ്ട സ്ഥിതി വരും.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നീക്കം നടക്കുമ്പോഴാണ് നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ‘സോളർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേശ്കുമാർ തന്നെ സഹായിക്കണം എന്ന് എന്നോടു പറഞ്ഞിരുന്നുവെന്നും ശരണ്യാ മനോജ് പറയുന്നു.

പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെക്കൊണ്ടു ഗണേശ്കുമാറും പിഎയും ചേർന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’ മനോജ്കുമാർ പറഞ്ഞു. ഗണേശ്കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്.

ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്.യുഡിഎഫിൽ നിന്ന് പിള്ള അടർന്ന് മാറിയതു മുതൽ പാർട്ടിയിൽ കൊഴിഞ്ഞു പോക്കായിരുന്നു. ഇതോടെ ശരണ്യ മനോജ് പാർട്ടിയിലെ പ്രധാനിയായി. ഇടതുമുന്നണിയുമായുള്ള ചർച്ചയിലും പിള്ളയ്‌ക്കൊപ്പം മനോജ് എത്തി. ഇതിനിടെ പലപ്പോഴും ഏതെങ്കിലും ഒരു സീറ്റ് തനിക്കും കിട്ടുമെന്ന് ഇയാൾ കരുതി. എന്നാൽ അതു നടന്നില്ല.

ബാർ കോഴയിലും സോളാറിലുമെല്ലാം പിള്ളയ്ക്കായി ഇടപെടൽ നടത്തിയത് മനോജ് ആണെന്നാണ് വയ്പ്. സരിതാ നായരെ സ്വാധീനിക്കാനും തെളിവുകൾ ശേഖരിക്കാനും മറ്റും മനോജും മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മനോജ്.

കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫും പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറും അടുത്ത സുഹൃത്തുക്കളാണ്. ലത്തീഫിന്റെ പല സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്തതും ഗണേശായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത പേരും ഗണേശിന്റേതായിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാകുമ്പോണ് സോളാർ ഇരയുടെ അഞ്ചു കൊല്ലം മുൻപത്തെ താമസ സ്ഥലത്തിൽ വാർത്തകൾ പുറത്ത് വരുന്നത്.

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഗണേശിന്റെ സെക്രട്ടറി ജയിലിലാണ്. ഇയാളെ പൊലീസ് പിടികൂടിയത് പത്തനാപുരത്തെ ഗണേശിന്റെ വീട്ടിൽ നിന്നും.

വിപിൻ ലാലിന്റെ അറസ്റ്റിന് മുൻപ് തന്നെ കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ഇഡിക്ക് നൽകിയ മൊഴി സോളാറിൽ ചർച്ചയായിരുന്നു. ഗണേശിന്റെ അടുത്ത സുഹൃത്തായ ലത്തീഫിന്റെ വീട്ടിലായിരുന്നു സോളാറിലെ പ്രതി താമസിച്ചിരുന്നത്. സോളാറിലെ പരാതിക്കാരി തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ ബെനാമി ബിസിനസ് പങ്കാളിയുടെ വീട്ടിൽ താമസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.

 

 

Tags :