കോടതിയിൽ അപ്പീൽ കൊടുത്തും പോയി: സ്റ്റേ ഒട്ട് കിട്ടിയുമില്ല: പാർട്ടിയും ചിഹ്നവും ജോസ് കെ മാണി കൊണ്ടും പോയി: കേസ് തീരാതെ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുവാൻ പോലും കഴിയാതെ ജോസഫ് ഗ്രൂപ്പ്

കോടതിയിൽ അപ്പീൽ കൊടുത്തും പോയി: സ്റ്റേ ഒട്ട് കിട്ടിയുമില്ല: പാർട്ടിയും ചിഹ്നവും ജോസ് കെ മാണി കൊണ്ടും പോയി: കേസ് തീരാതെ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുവാൻ പോലും കഴിയാതെ ജോസഫ് ഗ്രൂപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഉത്തരവും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയും സ്റ്റേ ചെയ്യാതെ കൊണ്ട് വാദം കേൾക്കുവാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത് പി ജെ ജോസഫിന് ഏറ്റവും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിധി സ്റ്റേ ചെയ്യാതെ നിൽക്കുന്നതിനാൽ കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് ജോസ് കെ മാണി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് സ്വന്തമായിക്കഴിഞ്ഞു. ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾ രണ്ടില ചിഹ്നത്തിൽ മൽസരിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പി ജെ ജോസഫ് തന്നെ കേന്ദ്ര ഇലക്ഷൻ കമ്മീഷനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുത്ത് കേസ് നടത്തിക്കൊണ്ടിരിക്കുന്നതിനാൽ ഒരു പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനുപോലും ഇലക്ഷൻ കമ്മീഷനെ സമീപിക്കുവാൻ പിജെ ജോസഫിനോ അദ്ദേഹത്തോടൊപ്പമുള്ളവർക്കോ കഴിയാതെ വന്നിരിക്കുകയാണ്. മാത്രമല്ല കേസും വാദവുമെല്ലാം വർഷങ്ങളോളം നീളുവാൻ സാധ്യതയുള്ളതിനാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം വർഷങ്ങളോളം പി ജെ ജോസഫ് വിഭാഗത്തിന് ഒരു രാഷ്ട്രീയ പാർട്ടിയോ ചിഹ്നമോ ഇല്ലാതെ വെറും ആൾക്കൂട്ടമായി തുടരേണ്ടിവരുമെന്ന പരമ ദയനീയമായ ഒരു രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഇതിനെല്ലാമുപരി നിലവിലെ നിയമപ്രകാരം പുതിയ രാഷ്ട്രീയ പാർട്ടി ആര് രജിസ്റ്റർ ചെയ്യുവാൻ ശ്രമിച്ചാൽ പോലും കേരള കോൺഗ്രസ് എമ്മിനോട് സാദൃശ്യമുള്ള പേര് ആയതിനാൽ കേരള കോൺഗ്രസ് എന്ന പേരിൽ ഇനി ഒരു രാഷ്ട്രീയപാർട്ടി ലഭിക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്. കെഎം മാണിയെയും മകനെയും കുഴിയിൽ ചാടിക്കുവാൻ ശ്രമിച്ച പി ജെ ജോസഫ്, ഒടുവിൽ കേരള കോൺഗ്രസ് എന്ന ഒരു പേരു പോലും ഇല്ലാതെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലം കഴിച്ചു കൂട്ടേണ്ട അവസ്ഥയിലാണ് എത്തിച്ചേർന്നിരിക്കുന്നത്.