കുമളിയിലെ ആഡംബര ഹോട്ടലിൽ താമസിച്ച് ഭക്ഷണ ബില്ലും, വാടകയും കൊടുക്കാതെ മുങ്ങിയ മനുമോഹൻ ചില്ലറക്കാരനല്ല; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് സംസ്ഥാന മൊട്ടുക്കും നടത്തിയ തട്ടിപ്പിൻ്റെ കഥകൾ; മനുവിൻ്റെ തട്ടിപ്പിൽ കുടുങ്ങിയ യുവാവ് ആത്മഹത്യ ചെയ്തതടക്കം നിരവധി വിവരങ്ങൾ പുറത്ത്

കുമളിയിലെ ആഡംബര ഹോട്ടലിൽ താമസിച്ച് ഭക്ഷണ ബില്ലും, വാടകയും കൊടുക്കാതെ മുങ്ങിയ മനുമോഹൻ ചില്ലറക്കാരനല്ല; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് സംസ്ഥാന മൊട്ടുക്കും നടത്തിയ തട്ടിപ്പിൻ്റെ കഥകൾ; മനുവിൻ്റെ തട്ടിപ്പിൽ കുടുങ്ങിയ യുവാവ് ആത്മഹത്യ ചെയ്തതടക്കം നിരവധി വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ച് ഭക്ഷണ ബില്ലും വാടകയും കൊടുക്കാതെ മുങ്ങിയ വിരുതൻ മനുമോഹൻ ചില്ലറക്കാരനല്ല.

കുമളിയിലെ ആഡംബര ഹോട്ടലുകാരെ പറ്റിച്ച് മൂന്നേകാൽ ലക്ഷം രൂപ നല്കാതെ മുങ്ങിയ പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴയിൽ മനു ഭവനിൽ
മനുവിനെ ഗോവയിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോൻ്റെ നേതൃത്വത്തിൽ മനുവിനെ ചോദ്യം ചെയ്തതോടെ വൻ തട്ടിപ്പാണ് പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ, പുന്നപ്ര, പാമ്പാടി, പൊൻകുന്നം, തോപ്പുംപടി, എറണാകുളം, തിരുവല്ല, മുനമ്പം തുടങ്ങി ഒട്ടുമിക്ക സ്റ്റേഷനുകളിലും മനുവിൻ്റെ പേരിൽ സമാനമായ തട്ടിപ്പ് കേസുകളുണ്ട്.

മുനമ്പത്ത് ബാങ്കുകളിൽ നിന്ന് ലോൺ ശരിയാക്കി നല്കാം എന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നു. വായ്പ നല്കാം എന്ന് പറഞ്ഞ് വൻതുക വാങ്ങിയെടുത്ത ശേഷം മനു മുങ്ങിയതിനെ തുടർന്ന് മുനമ്പത്ത് ഒരാൾ ആത്മഹത്യയും ചെയ്തിരുന്നു. ഇതടക്കം നിരവധി തട്ടിപ്പുകളാണ് ഡിവൈഎസ്പിയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത്.

കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ മാസം പതിനെട്ടാം തീയതി മുതൽ 2021മാർച്ച് മാസം ഒമ്പതാം തീയതി വരെ കുടുംബസമേതം താമസിച്ച വാടകയും, ഭക്ഷണം കഴിച്ചതിൻ്റെയും വകയിൽ മൂന്നു ലക്ഷത്തി പതിനേഴായിരത്തോളം രൂപ കൊടുക്കാനുണ്ടായിരുന്നു.

ഈ തുക കൊടുക്കാതെ ഹോട്ടലിൽ നിന്നും മുങ്ങിയ പ്രതി ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇവിടെ നിന്നും മുങ്ങിയ മനു
ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചു വരവേയാണ് അറസ്റ്റ് ചെയ്തത് .

അന്വേഷണ സംഘത്തിൽ എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐ. ബേസിൽ പി ഐസക്, സിവിൽ പൊലീസ് ഓഫീസർമാരായ ടോണി ജോൺ, അനീഷ് വി.കെ എന്നിവരുമുണ്ടായിരുന്നു.