ആശാരിപ്പണിക്കെത്തിയയാൾ യുവതിയുടെ ഫോണ്‍ നമ്പർ കൈക്കലാക്കി സൗഹൃദം സ്ഥാപിക്കുകയും പണം കടം വാങ്ങുകയും ചെയ്തു, പിന്നീട് വീഡിയോ കോളിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി ; പണം തിരികെ ചോദിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ; പ്രതി പിടിയിൽ

ആശാരിപ്പണിക്കെത്തിയയാൾ യുവതിയുടെ ഫോണ്‍ നമ്പർ കൈക്കലാക്കി സൗഹൃദം സ്ഥാപിക്കുകയും പണം കടം വാങ്ങുകയും ചെയ്തു, പിന്നീട് വീഡിയോ കോളിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി ; പണം തിരികെ ചോദിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ; പ്രതി പിടിയിൽ

വിതുര : യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വിതുര സ്വദേശി ദിനേശനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആശാരിപ്പണിക്കെത്തിയ ദിനേശൻ പിന്നീട് വാട്സാപ്പ് കോളിനിടെ തന്റെ നഗ്നദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഇയാള്‍ പണം തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. വർക്കല അയിരൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.

വർക്കല സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ ആശാരിപ്പണിക്ക് എത്തിയതായിരുന്നു ദിനേശൻ. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്ബർ തന്ത്രപൂർവം കൈവശപ്പെടുത്തി. ഫോണിലൂടെ യുവതിയുമായുള്ള സൗഹൃദം ദൃഢപ്പെടുത്തി. സൗഹൃദം വളർന്നതോടെ വീഡിയോ കോളിലൂടെ യുവതിയുടെ നഗ്നത കാട്ടാൻ ആവശ്യപ്പെടുകയായിരുന്നു. സെ ക്സ് വീഡിയോ കോളിനിടെ ഇയാള്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോർഡ് ചെയ്തു. ഇതിനിടെ യുവതിയില്‍ നിന്നും പലപ്പോഴായി ഒരുലക്ഷത്തി പതിനയ്യായിരം രൂപയും ഇയാള്‍ കൈക്കലാക്കി.

പിന്നീട് യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ പല രീതിയില്‍ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി വീണ്ടും പണം തിരികെ ആവശ്യപ്പെട്ടതോടെ നഗ്ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്സ്‌ആപ്പ് വഴി ഇയാള്‍ അയക്കുകയായിരുന്നു. യുവതി വിതുര പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group