പാലക്കാട് സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു : വേനൽ രൂക്ഷം, പൊള്ളലേറ്റ പാടുകൾ ശരീരത്ത്

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു : വേനൽ രൂക്ഷം, പൊള്ളലേറ്റ പാടുകൾ ശരീരത്ത്

പാലക്കാട്: സൂര്യാഘാതമേറ്റ് രണ്ട് ദിവസത്തിനിടെ രണ്ടുപേർ മരിച്ചു. കുട്ടന്നൂർ സ്വദേശി ഹരിദാസനും ഷോളയൂർ ഊത്തുകുഴി സ്വദേശി സെന്തിൽ എന്നിവരാണ് മരിച്ചത്.

 

വീട്ടുകാർ പുറത്തുപോയി തിരികെ വരുമ്പോഴായിരുന്നു പറമ്പിൽ കിടക്കുകയായിരുന്നു ഹരിദാസിനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ ദേഹത്ത് പൊള്ളലേറ്റത്തിലെ പാടുകൾ കണ്ടെത്തി. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സൂയാഘാതമാണ് മരണ കാരണം എന്നത് വ്യക്തമായത്.

 

ഇന്നലെ രാത്രിയാണ് അട്ടപ്പാടി ഷോളയൂർ സ്വദേശി സെന്തിൽ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പരിശോധനയിൽ മരണം നിർജലീകരണം കാരണമാണെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group