സന്ദര്‍ശകത്തിരക്കില്‍ റോഡുകള്‍ നിറഞ്ഞ് മൂന്നാര്‍.സഞ്ചാരികളും ദുരിതത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.

സന്ദര്‍ശകത്തിരക്കില്‍ റോഡുകള്‍ നിറഞ്ഞ് മൂന്നാര്‍.സഞ്ചാരികളും ദുരിതത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.

സ്വന്തം ലേഖകൻ

കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.റോഡുകളെല്ലാം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. പാര്‍ക്കിങ് സൗകര്യം തീരെ അപര്യാപ്തമായ ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴ് കിലോമീറ്റര്‍ ദൂരെ പള്ളിവാസല്‍ മുതല്‍ ഗതാഗതക്കുരുക്ക് ദൃശ്യമായിരുന്നു. ഗതാഗത നിയന്ത്രണത്തിന് മതിയായ പൊലീസ് ഇല്ലാത്തതാണ് കുരുക്കിന് പ്രധാന കാരണം. പൊതുവെ വീതി കുറഞ്ഞവയാണ് മൂന്നാറിലെ റോഡുകള്‍.

അവയുടെ ഇരുവശവും വാഹനങ്ങള്‍ നിര്‍ത്തിയിടുകകൂടി ചെയ്യുന്നത് കുരുക്ക് രൂക്ഷമാക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാട്ടുപ്പെട്ടി, മറയൂര്‍ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. മാട്ടുപ്പെട്ടി റോഡിലെ റോസ് ഗാര്‍ഡന്‍, ഫോട്ടോ പോയന്റ്, ഇക്കോ പോയന്റ് എന്നിവിടങ്ങളിലും മറയൂര്‍ റൂട്ടില്‍ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിലും വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഈ പ്രദേശത്തൊന്നും ഡ്യൂട്ടിക്ക്‌ പൊലീസിനെ നിയോഗിച്ചിട്ടില്ല. തിങ്കളാഴ്ച പുഷ്പമേള ആരംഭിക്കുന്നതിനാല്‍ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വര്‍ധിക്കും. മതിയായ പൊലീസിനെ വിന്യസിച്ച്‌ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ സഞ്ചാരികള്‍ ദുരിതത്തിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :