‘സിബിഐ കൂട്ടിലടച്ച തത്ത..! ബാർകോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ട’: എം വി ഗോവിന്ദൻ

‘സിബിഐ കൂട്ടിലടച്ച തത്ത..! ബാർകോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ട’: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാർകോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. ബാർ കോഴ കേസ് പണ്ടേ അവസാനിച്ചതാണ്. അതിനു പിന്നാലെ പോകേണ്ട കാര്യമില്ല. ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസിയാണ് സിബിഐ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സുപ്രീംകോടതി നിർദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ നിലപാട് അറിയിച്ച പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം. കോടതി നിർദേശിച്ചാൽ അന്വേഷിക്കാമെന്നാണ് സിബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുള്ളത്. ബാർകോഴയുമായി ബന്ധപ്പെട്ട് പുതിയ ഹർജി എത്തിയ സാഹചര്യത്തിലാണ് സിബിഐ പഴയ നിലപാട് ആവർത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിബിഐ യൂണിറ്റിലെ എസ്പിയാണ് കോടതിയിൽ നിലപാട് അറിയിച്ചത്. ബാർ കോഴയിൽ മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല വി എസ് ശിവകുമാർ, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ സിബിഐ വ്യക്തമാക്കി.2014-ൽ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയതായി കേരള ബാർ ഹോട്ടൽ ഓണേർസ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു