play-sharp-fill
നാല് വോട്ടിനു വേണ്ടി നിലപാട് മാറ്റുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ..! പള്ളിത്തർക്കത്തിൽ യാക്കോബായ സഭയെ അനുനയിപ്പിക്കാൻ സർക്കാർ: ശബരിമലയ്ക്കും പൗരത്വ നിയമത്തിന്റെയും വഴിയെ യാക്കോബായ സഭയും; ലക്ഷ്യം വോട്ട് ബാങ്ക് തന്നെ

നാല് വോട്ടിനു വേണ്ടി നിലപാട് മാറ്റുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ..! പള്ളിത്തർക്കത്തിൽ യാക്കോബായ സഭയെ അനുനയിപ്പിക്കാൻ സർക്കാർ: ശബരിമലയ്ക്കും പൗരത്വ നിയമത്തിന്റെയും വഴിയെ യാക്കോബായ സഭയും; ലക്ഷ്യം വോട്ട് ബാങ്ക് തന്നെ

തേർഡ് ഐ ബ്യൂറോ

കൊച്ചി: നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റിപ്പറയുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ എന്ന പഞ്ച് ഡയലോഗ് ഇനി് സോഷ്യൽ മീഡിയയിൽ മാത്രം. അഭിമാനത്തോടെ സർക്കാരും ക്മ്മ്യൂണിസ്റ്റുകളും പറഞ്ഞിരുന്ന ഡയലോഗുകൾ എല്ലാം അസ്ഥാനത്തായി. ശബരിമലയിലെ സമരത്തിനെതിരായ കേസുകളെല്ലാം പിൻവലിച്ച സർക്കാർ… പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ കേസുകളും പിൻവലിച്ചു. ഏറ്റവും ഒടുവിലിപ്പോൾ യാക്കോബായ സഭയുമായി സർക്കാർ ഒത്തു തീർപ്പിന് ഒരുങ്ങുകയാണ്.

പള്ളിത്തർക്കത്തിൽ ഇടഞ്ഞുനിൽക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ.. പളളിത്തർക്കത്തിൽ ഓർഡിനൻസ് ഇല്ലെങ്കിൽ പിണറായി സർക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഓർഡിനൻസിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാൽ എറണാകുളത്തടക്കം മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉന്നത സർക്കാർ പ്രതിനിധികളുമായി യാക്കോബായ സഭാ ബിഷപ്പുമാർ ചർച്ച നടത്തി. മീഡിയ കമ്മിഷൻ ചെയർമാൻ ബിഷപ് കുര്യാക്കോസ് മാർ തെയോഫിലോസ് അടക്കമുളളവർ യോഗത്തിൽ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമനി!ർമാണം സർക്കാരിന് തിരിച്ചടിയുണ്ടാക്കും. അതിനു പകരമായി തൽക്കാലത്തേക്ക് പളളികൾ കൈവിട്ട് പോകാതിരിക്കാൻ ഒരുത്തരവിറക്കാം. യാക്കോബായ സഭയുടെ കൂടി പിന്തുണയോടെ ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ നിയമ നിർമാണം കൊണ്ടുവരാം.

പളളിത്തർക്കം പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ സർക്കാരിന് നിയമം കൊണ്ടുവരാമെന്ന് സുപ്രീംകോടതിയുത്തരവിൽത്തന്നെയുളളത് വ്യാഖ്യാനിച്ചാണ് ഈ നീക്കം. ഉത്തരവിറക്കി യാക്കോബായ സഭയെ സമാശ്വസിപ്പിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ആലോചന. പളളിത്തർക്കത്തിൽ എന്തെങ്കിലും ചെയ്യാതെ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടുതുമുന്നണിയെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പടാനാകില്ലെന്ന് സഭാ കേന്ദ്രങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.

സർക്കാർ മുന്നോട്ടുവെച്ച നിർദേശം ചർച്ചചെയ്ത ശേഷം അറിയിക്കാമെന്നാണ് സഭാ കേന്ദ്രങ്ങൾ മറുപടി നൽകിയിരിക്കുന്നത്.