ഇന്ത്യയിലേക്കുള്ള  പ്രവാസികളുടെ പുതിയ  യാത്രാ നിബന്ധനക്കെതിരെ  പ്രവാസി  ലീഗൽ സെല്ലിൻ്റെ ഹർജി  വെള്ളിയാഴ്ച കേരള ഹൈക്കോടതി പരിഗണിക്കും

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പുതിയ യാത്രാ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെല്ലിൻ്റെ ഹർജി വെള്ളിയാഴ്ച കേരള ഹൈക്കോടതി പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

കുവൈറ്റ് : ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് പി. വി. ആശ അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിസ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികൾ ഇന്ത്യയിൽ എത്തുമ്പോൾ വീണ്ടും വൻതുക നൽകി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിൻവലിക്കണം എന്നാവശ്യപെട്ടുകൊണ്ടു കേന്ദ്ര-കേരള സർക്കാരുകൾക്കു നിവേദനം നൽകിഎങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത് .

വിദേശത്തുനിന്നും വാക്സിനേഷൻ നടത്തി നാട്ടിലേക്കു വരുന്നവർ പോലും ക്വാറന്റൈൻ ഉൾപ്പെടെഉള്ള നടപടിക്കു വിധേയരാകണമെന്നുള്ള നിബന്ധനയും എടുത്തുകളയണമെന്ന ആവശ്യവും പ്രവാസി ലീഗൽ സെൽ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു , എങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകൾക്കകം വൻതുക നൽകി വീണ്ടും ടെസ്റ്റ് നടത്തണം എന്നുള്ള നിബന്ധന കടുത്ത സാമ്പത്തീക ചൂഷണം മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണെന്നും ചൂണ്ടി കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത് .വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ വിധി കേരള ഹൈക്കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായിപ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, ജനൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.