ശബരിമല ദർശനം : തൃപ്തി ദേശായി നിലയ്ക്കലിലേക്ക് ; സംരക്ഷണം നൽകാനാവില്ലെന്ന് പൊലീസ്

ശബരിമല ദർശനം : തൃപ്തി ദേശായി നിലയ്ക്കലിലേക്ക് ; സംരക്ഷണം നൽകാനാവില്ലെന്ന് പൊലീസ്

 

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലർച്ചെ നാലരയോടെയാണ് തൃപ്തി ദേശാശിയും നാലംഗ സംഘവും നെടുമ്പാശ്ശേരിയിൽ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിൻഡെ, മനീഷ എന്നിവർ തൃപ്തിക്ക് ഒപ്പമുണ്ടായിരുന്നു.

നെടുമ്പാശ്ശേരിയിൽ നിന്ന് നിലയ്ക്കലിലേക്ക് തൃപ്തി ദേശായിയും സംഘവും തിരിച്ചതായാണ് വിവരം. നവംബർ 20 ന് ശേഷം ശബരിമല സന്ദർശിക്കാൻ താൻ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി മുൻപ് വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് സ്വകാര്യ വാഹനത്തിൽ നിലയ്ക്കലിലേക്ക് സംഘം പുറപ്പെടുകയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് കേരളത്തിൽ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലും കഴിയാതെ തൃപ്തി ദേശായി മടങ്ങി പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാവില്ലെന്ന് പൊലീസ്. ശബരിമല ദർശനം നടത്താതെ മടങ്ങിപ്പോകണമെന്നും പൊലീസ് തൃപ്തിയോട് നിർദേശിച്ചു. കൊച്ചി ഡി.സി.പിയാണ് സംരക്ഷണം ഒരുക്കാനാവില്ലെന്ന് അറിയിച്ചത്.
ദർശനത്തിന് അനുവദിക്കണമെങ്കിൽ കോടതി വിധി കാണിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാൽ ശബരിമല ദർശനത്തിന് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടുവെന്നും തൃപ്തി പറഞ്ഞു.

അതിനിടെ ഡി.ഐ.ജിയും തൃപ്തിയെ കാണുന്നുണ്ട്. സംരക്ഷണം നൽകാനാവില്ലെന്ന് ഡി.ഐ.ജി നേരിട്ട് തൃപിതിയെ അറിയിക്കുമെന്നാണ് സൂചന.

Tags :