ശബരിമല ദർശനം ; ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുവരുതെന്ന് കർശന നിർദേശം

ശബരിമല ദർശനം ; ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുവരുതെന്ന് കർശന നിർദേശം

 

സ്വന്തം ലേഖകൻ

കൊച്ചി : ശബരിമല ദർശനത്തിനായി വരുന്ന തീർത്ഥാടകർ ഇരുമുടിക്കെട്ടിനുള്ളിൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ കൊണ്ടുവരരുതെന്ന് കർശനനിർദേശവുമായി ഹൈക്കോടതി. മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദ്ദേശം നൽകി. കൊച്ചി, തിരുവിതാംകൂർ, മലബാർ , ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം. ചെറിയ കർപ്പൂര പായ്ക്കറ്റ് മുതൽ പനിനീർ കുപ്പികൾ വരെ ഭക്തർ ഇരുമുടിയിൽ നിറയ്ക്കുന്ന പൂജാദ്രവ്യങ്ങൾ പലതും പ്ലാസ്റ്റികിൽ പൊതിഞ്ഞാണ് എത്തിക്കുന്നത്.

പുണ്യം പൂങ്കാവനം പോലുള്ള പദ്ധതികളിലൂടെ ദേവസ്വവും മറ്റ് സർക്കാർ വകുപ്പുകളും പ്ലാസ്റ്റിക്കിനെതിരെ ഭക്തരെ ബോധവഷക്കരണം നടത്തുന്നുണ്ട്. അതേസമയം ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും കേരളത്തിൽ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്ന് മുതൽ നിരോധിക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group