ശബരിമല സ്ത്രീപ്രവേശനം :  മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം ; ശോഭാ സുരേന്ദ്രൻ

ശബരിമല സ്ത്രീപ്രവേശനം : മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം ; ശോഭാ സുരേന്ദ്രൻ

 

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ശബരിമലയിലേക്ക് വേഷംകെട്ടുമായി വന്നാൽ ബി.ജെ.പി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ശോഭാ സുരേന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി നിൽക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം. കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാർട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു.

അവരല്ലാതെ ശബരിമലയിലും അയ്യപ്പനിലും വിശ്വസിക്കുന്ന സ്ത്രീകളാരും ശബരിമലയിൽ എത്തിയിരുന്നില്ല. അത്തരത്തിൽ വീണ്ടും ഒരുനീക്കം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തവണയും
ഉണ്ടാവുകയാണെങ്കിൽ ബി.ജെ.പി.ശക്തമായ പ്രതിരോധം തീർക്കും.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ ഒരു കോടതിക്ക് എന്തുമാത്രം ഇടപെടൽ നടത്താനാകുമെന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതാണ് ഇത്തവണത്തെ കോടതി നടപടി. ഭക്തരുടെ വിശ്വാസവുമായി ചേർന്ന് നിന്നുകൊണ്ടുള്ള വിധി പ്രസ്താവമായിട്ടാണ് ഇതിനെ കാണാൻ കഴിയുക. റിവ്യൂ പെറ്റീഷനുകൾ പരിഗണിക്കാനും ചർച്ചചെയ്യാനുമുള്ള സമയം കിട്ടുന്നു. ഒപ്പം ഏഴംഗബെഞ്ചിലേക്ക് വിടുമ്പോൾ വിവിധ വിഷയങ്ങൾകൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്ക് എത്താൻ കോടതിക്ക് സാധിക്കുന്ന സാഹചര്യമാണ് ഉള്ളത് ശോഭാ സുരേന്ദൻ വ്യക്തമാക്കി.