കോവിഡ് കാലത്ത് ശബരിമലയിലും വരുമാനം കുത്തനെ കുറഞ്ഞു ; കഴിഞ്ഞ വൃശ്ചികം ഒന്നിന് ലഭിച്ചത് നാലുകോടി രൂപ , ഇത്തവണ കിട്ടിയത് 10 ലക്ഷം രൂപ : ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ
ശബരിമല : കോവിഡിനിടയിൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ വരുമാനവും കുത്തനെ കുറഞ്ഞു. ഇതോടെ ദേവസ്വം ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങാന്‍ സാധ്യത.
കഴിഞ്ഞ വൃശ്ചികം ഒന്നിന് നാലുകോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതേദിവസം 10 ലക്ഷം മാത്രമാണ് ലഭിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 75 ശതമാനത്തോളം ശമ്പള-പെന്ഷന് ഇനങ്ങളിലായാണ് നല്‍കുന്നത്. ശമ്പള – പെൻഷൻ ഇനങ്ങൾക്ക് ശേഷമുളള പണം ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ നിത്യച്ചെലവുള്‍പ്പെടെ നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡല – മകരവിളക്ക് കാലത്തെ ചെലവ് കഴിഞ്ഞുള്ള തുക ഓരോ മാസത്തെ ശമ്പളത്തിനും പെന്‍ഷനും വേര്‍തിരിച്ച് ബാങ്കില്‍ സ്ഥിരനിക്ഷേപമിടുകയാണ് പതിവ്.
പോയ മണ്ഡലകാലത്ത് 260 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. ഓരോ തീര്‍ഥാടനകാലം പൂര്‍ത്തിയാകുമ്പോള്‍ 60 കോടി രൂപയാണ് ബോര്‍ഡിന് ചെലവാകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍നിന്ന് ഈ നവംബര്‍ വരെയുളള ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക നിക്ഷേപിച്ചിരുന്നു. ഇത്തവണ ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ ആവുകയും ചെയ്തു. ഇതാണ് ശമ്പള-പെന്ഷന് വിതരണം പ്രതിസന്ധിയിലാക്കിയത്.
അയ്യായിരത്തോളം ജീവനക്കാരുള്ള ബോര്‍ഡിന്, ജീവനക്കാരുടെ ശമ്പളത്തിനായി 30 കോടിയും പെന്ഷന് 10 കോടി രൂപയും വേണം. അതേസമയം സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 150 കോടി രൂപ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക പ്രതിസന്ധിയ്ക്കിടയിൽ ഈ സഹായം കൂടി ലഭിച്ചില്ലെങ്കില്‍ ശമ്പളവും പെന്ഷന് വിതരണവും മുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .