എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല; ക്രിമിനിൽ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ

എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല; ക്രിമിനിൽ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ഡൽഹി: എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല. ക്രിമിനിൽ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ. ശബരിമലയുമായി ബന്ധപ്പെട്ട് ഏഴ് പരിഗണനാ വിഷയങ്ങളിൽ സുപ്രീകോടതി വിശാല ബെഞ്ച് നാളെ വാദം കേൾക്കാനിരിക്കെ ആണ് കേന്ദ്രം നിലപാട് പരസ്യമാക്കിയത്. കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

 

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നാളെ വാദം കേൾക്കുന്നത്. നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഭരണഘടന ധാർമികത ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നതിനെതിരേയും കേന്ദ്ര സർക്കാർ നിലപാടെടുക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാരിന്റെ നിലപാടുകൾ വാദം കേൾക്കുമ്പോൾ സുപ്രീംകോടതിയെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിഗണനാ വിഷയങ്ങൾ

  • ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ വ്യാപ്തി എന്താണ്?
  • മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശവും മതവിഭാഗത്തിന്റെ അവകാശവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
  • ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം മതവിഭാഗത്തിനുള്ള അവകാശം ഭരണഘടനയുടെ പാർട്ട് മൂന്നിൽ പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവ ഒഴികെയുള്ള വകുപ്പുകൾക്ക് വിധേയമാണോ?

 

 

  • മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശം, മതവിഭാഗത്തിന്റെ അവകാശം എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25, 26 വകുപ്പുകൾക്ക് കീഴിൽ ‘ധാർമികത’ എന്ന വാക്കിന് എത്രത്തോളം വ്യാപ്തിയുണ്ട്?
  • മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം?
  • ഭരണഘടനയുടെ 25(2)(ബി) അനുച്ഛേദത്തിൽ പറയുന്ന ഹിന്ദുക്കളിലെ വിഭാഗം എന്ന പ്രയോഗത്തിന്റെ അർഥമെന്താണ്?
  • ഒരു മതവിഭാഗത്തിന്റെയോ വിശ്വാസിസമൂഹത്തിന്റെയോ ആചാരങ്ങളെ അതിന് പുറത്തുനിന്നുള്ള വ്യക്തിക്ക് പൊതുതാത്പര്യ ഹർജിവഴി ചോദ്യംചെയ്യാമോ.