play-sharp-fill
അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം: കുട്ടിയുടെ ആരോഗ്യ നില ഗുരുതരം;രണ്ടാനച്ഛനെയും അമ്മയേയും റിമാൻഡ് ചെയ്തു

അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം: കുട്ടിയുടെ ആരോഗ്യ നില ഗുരുതരം;രണ്ടാനച്ഛനെയും അമ്മയേയും റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമോന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് ഇന്ന് തീരുമാനിക്കും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് നിലവിൽ.


 

കഴിഞ്ഞ ദിവസമാണ് രണ്ടാനച്ഛനായ വൈശാഖിന്റെ ക്രൂരമർദ്ദനത്തിൽ മൂന്നുവയസ്സുകാരന് പരിക്കേറ്റത്. മർദനത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്ക് സംഭവിച്ചിരുന്നു. നീരു വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം.അടിവയറ്റിലും നീര് വന്ന് വീങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായ വിവരമറിഞ്ഞ് നാട്ടുകാരും വാർഡ് കൗൺസിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തി. ഇവരാണ് മർദ്ദന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ് നിലവിൽ കുട്ടി. രണ്ടാനച്ഛൻ വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കും എതിരെയാണ് വധശ്രമത്തിന് കേസെടു.ഇരുവരെയും റിമാർഡ് ചെയ്തു. എന്തിനാണ് കുട്ടിയെ രണ്ടാനച്ഛന് ക്രൂരമായി മർദ്ദിക്കുന്നതെന്ന ചോദ്യത്തിന് അമ്മ മോനിഷ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അടിക്കല്ലേ എന്ന തന്റെ അപേക്ഷ വകവയ്ക്കാതെയായിരുന്നു മർ്ദ്ദനമെന്നാണ് മോനിഷ പറഞ്ഞത്.

 

 

ഒരു വർഷം മുമ്പാണ് തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരൻ മരണത്തിന് കീഴടങ്ങിയത്. രണ്ടാനച്ഛനായ അരുൺ ആനന്ദിയായിരുന്നു കഥയിലെ വില്ലൻ. മരണകാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്കായിരുന്നു. പത്ത് ദിവസം കുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിറുത്തിയതിനു ശേഷമാണ് കുഞ്ഞു മരണത്തിന് കീഴടങ്ങിയത്.

 

 

ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങൾക്കും വിധേയനാക്കിയിരുന്നു. കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുൺ ആനന്ദ് മർദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നൽകിയിരുന്നു. ആ സംഭവത്തിന്റെ മറന്നു വരുന്നതിനെയിലാണ് വീണ്ടും ഒരു കൊടും ക്രൂരത സം്‌സഥാനത്ത് അരങ്ങേറിയിരിക്കുന്നത്.