കേരളത്തിൽ ഹിന്ദു -മുസ്ലീം വിഭാഗങ്ങൾക്കിയിൽ വർഗീയ ധ്രുവീകരണം നടക്കുന്നു; ഒരിടത്ത് ആർ.എസ്.എസ് എങ്കിൽ മറ്റൊരിടത്ത് എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയും

കേരളത്തിൽ ഹിന്ദു -മുസ്ലീം വിഭാഗങ്ങൾക്കിയിൽ വർഗീയ ധ്രുവീകരണം നടക്കുന്നു; ഒരിടത്ത് ആർ.എസ്.എസ് എങ്കിൽ മറ്റൊരിടത്ത് എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ഹിന്ദു- മുസ്ലീം വിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം നടക്കുന്നുവെന്നും ഒരിടത്ത് ആർ.എസ്.എസ് ചുക്കാൻ പിടിക്കുന്നുവെങ്കിൽ മറ്റൊരിടത്ത് എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്. മുസ്ലിം വിരുദ്ധതയാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നത്. അതേ സമയം മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഹിന്ദു വിരുദ്ധ പടർത്തുന്നത് എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയുമാണ്. കമ്യൂണിസ്റ്റ് വിരുദ്ധതക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

 

 

പൗരത്വനിയമത്തിനെതിരായ സമരം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി മാർച്ച് 23ന് രാജ്ഗുരു, സുഖ്ദേവ്, ഭഗത് സിങ് രക്തസാക്ഷിദിനത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ചൂഷണരഹിതവും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിയാകും പരിപാടികൾ സംഘടിപ്പിക്കുകയെന്ന് കോടിയേരി പറഞ്ഞു. ജനുവരി 26ന് സംസ്ഥാനത്ത് നടന്ന മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തു മുഴുവൻ ആളുകളെയും പരിപാടിയിൽ പങ്കെടുപ്പിക്കുന്ന തരത്തിലാകും സംഘാടനമെന്നും കോടിയേരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിന്റെ ഭാഗമായി മാർച്ച് 15വരെ എൽഡിഎഫ് വാർഡ് തലത്തിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കും. എല്ലാവീടുകളിലും കയറി പ്രചാരണം നടത്തും. ഇതിൽ ബിജെപിയുടെ സാമ്ബത്തിക നയവും തുറന്നുകാണിക്കുമെന്ന് കോടിയേരി പറഞ്ഞു. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് അസമത്വം ശക്തിപ്പെടുകയാണ്. അരനൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ഇതിൽ ജനജീവിതം ദുസ്സഹമാണെന്നും രാജ്യവ്യാപകമായി സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയാണെന്നും കോടിയേരി പറഞ്ഞു.

 

 

ഹിന്ദുത്വ അജണ്ട ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം കൊണ്ടുവന്നത്. ഇതേതുടർന്ന് മറ്റെല്ലാം ജനകീയ പ്രശ്നങ്ങൾ പുറകിലോട്ട് പോകുകയും വർഗീയ പ്രശ്നങ്ങൾ മുന്നോട്ടുകൊണ്ടുവരികയുമാണ് ഉണ്ടായത്. പൗരത്വനിയമത്തിനെതിരെ ജനുവരി 26ന് സംസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖല രാജ്യത്തിന് തന്നെ മാതൃകയായി.

 

ഇത് ഇടതുപക്ഷത്തിന്റെ യശസ്സ് വർധിപ്പിച്ചു. ഈ സമരത്തിൽ പങ്കെടുത്ത മുഴുവൻ ജനവിഭാഗത്തെയും പങ്കെടുപ്പിക്കുന്ന തരത്തിലാവും മാർച്ച് 23ലെ പരിപാടിയെന്നും കോടിയേരി പറഞ്ഞു. ഇതിനായി താഴെത്തട്ടുമുതൽ യോജിച്ച പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ ഈ മാസം 18ന് അസംബ്ലി മണ്ഡലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് വൻ ജനപങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.