വിവരാവകാശ പ്രവര്‍ത്തകന്റെ വീട് കയറി റിട്ട. എസ്.ഐയുടെ ആക്രമണം; കമ്പി വടി ഉപയോഗിച്ച് അമ്മയേയും മകനെയും മര്‍ദ്ദിച്ചു; എസ്.ഐയുടെ മകന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയത് പ്രകോപനത്തിനിടയാക്കി

വിവരാവകാശ പ്രവര്‍ത്തകന്റെ വീട് കയറി റിട്ട. എസ്.ഐയുടെ ആക്രമണം; കമ്പി വടി ഉപയോഗിച്ച് അമ്മയേയും മകനെയും മര്‍ദ്ദിച്ചു; എസ്.ഐയുടെ മകന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയത് പ്രകോപനത്തിനിടയാക്കി

സ്വന്തം ലേഖകന്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ് ഐയുടെയും സംഘത്തിന്റെയും ആക്രമണം. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ആക്രമിച്ചത്.

കമ്പി വടി ഉപയോഗിച്ചായിരുന്നു ശ്രീകുമാറിനേയും അമ്മയേയും അഞ്ചംഗ സംഘം മര്‍ദിച്ചത്. റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാര്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷീദിനെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ശ്രീകുമാറാണ് കമ്പിവടി ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചതെന്നും റഷീദ് ഇത് പിടിച്ച് വാങ്ങി തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇത് റിട്ട.എസ്.ഐയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.