play-sharp-fill
മാവോയിസ്റ്റ് സി.പി. ഉസ്മാന്‍ പിടിയില്‍; പന്തീരാങ്കാവ് മാവോയ്‌സ്റ്റ് കേസില്‍ മൂന്നാം പ്രതി; അലനും താഹയും പിടിയിലാകുന്നത് ഉസ്മാനുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍; പത്തിലേറെ കേസുകളില്‍ പ്രതിയെന്ന് പൊലീസ്

സ്വന്തം ലേഖകന്‍

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന്‍ പിടിയില്‍. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശിയായ ഉസ്മാനെ മലപ്പുറം പട്ടിക്കാടുവെച്ച് ഇന്നലെ രാത്രിയാണ് പിടികൂടിയത്. മാവോയിസ്റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പന്തീരങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന്‍ ശുഐബും അറസ്റ്റിലായത് ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുമ്പോയായിരുന്നു.

ഏറെ നാളായി അന്വേഷിച്ച് വരുകയായിരുന്നു. വയനാട് പോലീസ് വെടിയേറ്റ് മരിച്ച സി പി ജലീലിന്റെ സഹോദരനാണ്. കേരളത്തിലെ മാവോയിസ്റ്റ് കേസുകളില്‍ വലിയ തെളിവുകള്‍ ഉസ്മാന്റെ അറസ്റ്റോടെ ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നു. പന്തീരങ്കാവ് കേസില്‍ അലന്‍ ശുഐബ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താഹ ഫസല്‍ ഇപ്പോഴും ജയിലിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group