play-sharp-fill
ആര്‍ എസ് എസ് നേതാവിന്റെ കൊലപാതകം; നാല് പേര്‍ കസ്റ്റഡിയില്‍;  പിടിയിലായത് കൊലയാളി സംഘത്തിന് വാഹനം നല്‍കിയവര്‍

ആര്‍ എസ് എസ് നേതാവിന്റെ കൊലപാതകം; നാല് പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് കൊലയാളി സംഘത്തിന് വാഹനം നല്‍കിയവര്‍

സ്വന്തം ലേഖകൻ

പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ പിടിയിലായെന്ന് സൂചന.


കൊലയാളി സംഘത്തിന് വാഹനം നല്‍കിയവരാണ് പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചന നടത്തിയവരും, കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കിയവരും അടക്കം കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പട്ടാസി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഏപ്രില്‍ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയില്‍വച്ചാണ് ശ്രീനിവാസന്‍ ആക്രമണത്തിനിരയായത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.