ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ യുവതിയെ കാണ്മാനില്ല; അന്വേഷണം ശക്തമാക്കി പൊലീസ്

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ യുവതിയെ കാണ്മാനില്ല; അന്വേഷണം ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂര്‍: ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ യുവതിയെ കാണാതായതായി പരാതി.

രണ്ടര മാസം ഗര്‍ഭിണിയായ ഗുജറാത്ത് സ്വദേശിയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായത്. പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ 27 വയസുകാരിയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ഏജന്‍സി മുഖേന പത്തനംതിട്ട സ്വദേശികളുമായി കരാറിലെത്തിയ യുവതി കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ഗര്‍ഭധാരണത്തിന് ശേഷം ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിന്മേല്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പൊലീസ് ടൗണ്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇവര്‍ ആലുവയിലാണെന്ന് കണ്ടെത്തിയെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു.