play-sharp-fill
റോബിൻ ബസിനെ സിനിമയിലെടുക്കാൻ ഒരുങ്ങി സംവിധായകൻ ഷാജി കൈലാസ്; നടത്തിപ്പുകാരൻ ഗിരീഷിന്റെ ജീവിതം വെള്ളിത്തിരയില്‍ലേക്ക്; ചർച്ചകള്‍ പ്രാരംഭ ഘട്ടത്തിൽ

റോബിൻ ബസിനെ സിനിമയിലെടുക്കാൻ ഒരുങ്ങി സംവിധായകൻ ഷാജി കൈലാസ്; നടത്തിപ്പുകാരൻ ഗിരീഷിന്റെ ജീവിതം വെള്ളിത്തിരയില്‍ലേക്ക്; ചർച്ചകള്‍ പ്രാരംഭ ഘട്ടത്തിൽ

തിരുവനന്തപുരം: സർക്കാരിനോടും എംവിഡിയോടും നിരന്തരം പൊരുതി വാർത്തകളില്‍ നിറഞ്ഞ റോബിൻ ബസിന്റെയും നടത്തിപ്പുകാരൻ ഗിരീഷിന്റെയും കഥ സിനിമയാകുന്നു.

കഴിഞ്ഞ ഒരു വർഷമായി സജീവ ചർച്ചയിലിരിക്കുന്ന സംഭവം വെള്ളിത്തിരയില്‍ എത്തിക്കാൻ ഒരുങ്ങുന്നത് സംവിധായകൻ ഷാജി കൈലാസാണ്. ചട്ടലംഘനം ആരോപിച്ച്‌ മോട്ടോർ വാഹന വകുപ്പ് പലതവണ കസ്റ്റഡില്‍ എടുക്കുകയും കോടതി ഇടപെടലില്‍ വിട്ടയക്കുകയും ചെയ്ത ബസിന്റെ കഥ കേരളത്തിലെന്നല്ല സമീപ സംസ്ഥാനങ്ങളിലെല്ലാം വാർത്തയായിരുന്നു.

വിവിധ കേസുകളില്‍പ്പെടുത്തി ബസിനെ പിടികൂടുകയും കോടതി ഇടപെടലില്‍ വിട്ടയക്കുകയും ചെയ്തതിനു പിന്നാലെ തൊട്ടടുത്ത ട്രിപ്പിന് മുൻപായി കാത്തുനിന്ന് പോലീസ് പിടികൂടിയതും പൊതുജനങ്ങള്‍ക്കിടയില്‍ വൻ രോഷമാണ് വകുപ്പിനെതിരെ ഉയർത്തിയത്. ഇതെല്ലാം വിഷയത്തിന് വൻ സ്വീകാര്യത ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിനിമയാക്കാനുള്ള നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയെക്കുറിച്ചുള്ള ചർച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.