തിരുനക്കര ബസ് സ്റ്റാൻഡിൽ മോഷണങ്ങൾ പെരുകുന്നു;ജനാലയും വാതിലുകളും മോഷണം പോയി;അധികൃതരുടെ അറിവോടെയാണ് മോഷണം എന്ന് ആരോപണം

തിരുനക്കര ബസ് സ്റ്റാൻഡിൽ മോഷണങ്ങൾ പെരുകുന്നു;ജനാലയും വാതിലുകളും മോഷണം പോയി;അധികൃതരുടെ അറിവോടെയാണ് മോഷണം എന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ചതിനു പിന്നാലെ മോഷണങ്ങൾ പെരുകുന്നു. കെട്ടിടത്തിൽ നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചത് മോഷ്ട്ടാക്കൾക്കും സാമൂഹ്യ വിരുദ്ധർക്കുമായി വാതിൽ തുറന്നു കൊടുക്കാനെന്ന ആക്ഷേപം ശക്തം. തിരുനക്കര പൂരത്തിന്റെ മറവിൽ മുകളിലെ ഓഡിറ്റോറിയത്തിൽ നിന്ന് മോഷ്ട്ടാക്കൾ കടത്തിയത് അറുപതിലേറെ ജനാലകളും വാതിലുകളും. ലക്ഷങ്ങൾ വില വരുന്ന സ്റ്റീൽ, അലുമിനിയം കൊണ്ടുള്ള ജനാലകളും വാതിലുകളുമാണ് കെട്ടിടത്തിന്റെ ചുമരിൽ നിന്ന് വേർപ്പെടുത്തി കടത്തിയത്.

ഓഡിറ്റോറിയത്തിനുള്ളിൽ പ്രാവ് കയറാതിരിക്കാൻ ഘടിപ്പിച്ച ഇരുമ്പുകമ്പി കൊണ്ടുള്ള വല പോലും ബാക്കി വെച്ചില്ല. പേരിനുപോലും ഓഡിറ്റോറിയത്തിൽ ഇപ്പോൾ ജനലോ വാതിലുകളോ ബാക്കിയില്ല. അഴിച്ചെടുത്ത ശേഷം സ്റ്റാൻഡിനോട് ചേർന്ന് കൂട്ടിവെച്ചു വാഹനത്തിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു.

പൂരമായതിനാൽ കെട്ടിടത്തിന്റെ പരിസരത്ത് ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. ഓഡിറ്റോറിയം വാടകക്ക് കൊടുത്ത ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ൨൦൧൪ ലാണ് നഗരസഭാ 84 ലക്ഷം രൂപ ചിലവിട്ട് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ട്രസ് വിരിച്ചു ഓഡിറ്റോറിയം ആക്കിയത്. എന്നാൽ ഒരു പരിപാടി പോലും ഇവിടെ നടന്നിട്ടില്ല. ബലക്ഷയം കാരണം കെട്ടിടം അടച്ചു പൂട്ടുകയും ചെയ്തു. എന്നാൽ ഗ്രിൽ വാതിൽ പൂട്ടിയിട്ടില്ലാത്തതിനാൽ ആർക്ക് വേണമെങ്കിലും കയറി ഇറങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം പൂട്ടിയ ശേഷം ആദ്യമല്ല ഇത്തരത്തിൽ മോഷണം നടക്കുന്നത്. എല്ലാ കടയുടെയും പൂട്ടുകൾ തകർത്ത നിലയിലാണ്. കെട്ടിടത്തിലെ അവശേഷിച്ച സാധനങ്ങളും മറ്റും പല സമയങ്ങളിലായി കടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ടുന്ന നടപടികൾ ഇത് വരെയും സ്വീകരിച്ചിട്ടില്ല. അധികൃതരുടെ അറിവോടെയാണ് മോഷണം നടക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം.