തിരുനക്കര ബസ് സ്റ്റാൻഡിൽ മോഷണങ്ങൾ പെരുകുന്നു;ജനാലയും വാതിലുകളും മോഷണം പോയി;അധികൃതരുടെ അറിവോടെയാണ് മോഷണം എന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ചതിനു പിന്നാലെ മോഷണങ്ങൾ പെരുകുന്നു. കെട്ടിടത്തിൽ നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചത് മോഷ്ട്ടാക്കൾക്കും സാമൂഹ്യ വിരുദ്ധർക്കുമായി വാതിൽ തുറന്നു കൊടുക്കാനെന്ന ആക്ഷേപം ശക്തം. തിരുനക്കര പൂരത്തിന്റെ മറവിൽ മുകളിലെ ഓഡിറ്റോറിയത്തിൽ നിന്ന് മോഷ്ട്ടാക്കൾ കടത്തിയത് അറുപതിലേറെ ജനാലകളും വാതിലുകളും. ലക്ഷങ്ങൾ വില വരുന്ന സ്റ്റീൽ, അലുമിനിയം കൊണ്ടുള്ള ജനാലകളും വാതിലുകളുമാണ് കെട്ടിടത്തിന്റെ ചുമരിൽ നിന്ന് വേർപ്പെടുത്തി കടത്തിയത്. ഓഡിറ്റോറിയത്തിനുള്ളിൽ പ്രാവ് കയറാതിരിക്കാൻ ഘടിപ്പിച്ച ഇരുമ്പുകമ്പി കൊണ്ടുള്ള വല പോലും ബാക്കി വെച്ചില്ല. പേരിനുപോലും […]