നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; മൂന്ന് സ്ത്രീകളെ ബോധരഹിതരാക്കി കൊള്ളയടിച്ചു; രണ്ട് പേര്‍ തിരുവല്ല സ്വദേശിനികള്‍

നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; മൂന്ന് സ്ത്രീകളെ ബോധരഹിതരാക്കി കൊള്ളയടിച്ചു; രണ്ട് പേര്‍ തിരുവല്ല സ്വദേശിനികള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ വന്‍കവര്‍ച്ച. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും കോയമ്പത്തൂര്‍ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് മയക്കി കിടത്തി കൊള്ളയടിച്ചത്.

ചെങ്ങന്നൂരില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയി. യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. പൊലീസ് വിളിച്ചെണീച്ചപ്പോള്‍ ആണ് കൊള്ളയടിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. കോയമ്പത്തൂര്‍ സ്വദേശിനി ഗൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലായിരുന്നു ഇവര്‍. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.