play-sharp-fill
മീനച്ചലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല; ദീപികയുടെ മുഖപ്രസംഗത്തിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും വിമർശിക്കുന്നുണ്ട്; നയം വ്യക്തമാക്കി ശബരീനാഥൻ

മീനച്ചലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല; ദീപികയുടെ മുഖപ്രസംഗത്തിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും വിമർശിക്കുന്നുണ്ട്; നയം വ്യക്തമാക്കി ശബരീനാഥൻ

സ്വന്തം ലേഖകൻ

കോട്ടയം : പാലാ ബിഷപ്പിന്റെ നർകോട്ടിക് വിവാദ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് നയം വ്യക്തമാക്കി ശബരിനാഥൻ. ബിഷപ്പിനു പിന്തുണ നൽകുന്ന ദീപിക ദിനപത്രത്തിൽ ശബരിനാഥനെ കുറിച്ചുണ്ടായ പരാമർശത്തിനാണ് ഫേസ് ബുക്ക്‌ കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ ” ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ” എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്.

വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും. എന്നാൽ എന്നെ കുറിച്ച് നടത്തിയ വ്യക്തിഗത പരാമർശം – “…….. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ”

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു – യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.