ച​ങ്ങ​നാ​ശ്ശേ​രി മേ​ഖ​ല​യി​ലെ റോ​ഡു​ക​ളിൽ അപകടങ്ങൾ പതിവാകുന്നു; നടപടി സ്വീകരിക്കാതെ പൊലീസ്

ച​ങ്ങ​നാ​ശ്ശേ​രി മേ​ഖ​ല​യി​ലെ റോ​ഡു​ക​ളിൽ അപകടങ്ങൾ പതിവാകുന്നു; നടപടി സ്വീകരിക്കാതെ പൊലീസ്

Spread the love

ച​ങ്ങ​നാ​ശ്ശേ​രി: കു​രു​തി​ക്ക​ള​മാ​യി ച​ങ്ങ​നാ​ശ്ശേ​രി മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍.

ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, എ.​സി റോ​ഡ്, സെ​ന്‍ട്ര​ല്‍ജ​ങ്​​ഷ​ന്‍, പാ​ലാ​ത്ര, മോ​ര്‍ക്കു​ള​ങ്ങ​ര, വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ, ഇ​ല്ലി​മൂ​ട്, പൂ​വ​ത്തും​മൂ​ട്, കൊ​ച്ചു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ ദിനംപ്രതി സം​ഭ​വി​ക്കുന്നത്.

വാ​ഹ​നാ​പ​ക​ടം കു​റ​ക്കാ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തുമെന്ന് പൊ​ലീ​സ്​ ആ​വ​ര്‍​ത്തികുന്നതല്ലാതെ ഇതു വരെ നടപടികളൊന്നും സ്വീകരിച്ചിച്ചിട്ടില്ല. ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്​ ഏ​റെ​യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ചൊ​വ്വാ​ഴ്ച പ്ര​തി​ശ്രു​ത വ​ര​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന​ടി​യി​ല്‍പ്പെ​ട്ട് മ​രി​ച്ച​ത്. ബൈ​ക്കിൻ്റെ ഹാ​ന്‍ഡി​ലി​ല്‍ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് യു​വ​തി ബൈ​ക്കി​ല്‍ നി​ന്ന്​ വീ​ണ​ത്.

ജൂ​ലൈ നാ​ലി​ന് വാ​ഴൂ​ര്‍ റോ​ഡി​ല്‍ ഇ​ല്ലി​മൂ​ടി​നു സ​മീ​പം സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഓ​ഡി​റ്റ് വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ല റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മാ​ട​പ്പ​ള്ളി പ​ങ്കി​പ്പു​റം പു​തു​പ്പ​റ​മ്പില്‍ ഭ​ഗ​വ​തി ചെ​ട്ടി​യാ​രു​ടെ മ​ക​ന്‍ പി.​ബി. ന​ട​രാ​ജ​ന്‍ (58) മ​രി​ച്ചു. ഇ​തി​നു 100 മീ​റ്റ​ര്‍ മു​ന്നോ​ട്ടു മാ​റി​യാ​ണ് ചൊ​വ്വാ​ഴ്​​ച​ത്തെ സം​ഭ​വം.

ജൂ​ലൈ എ​ട്ടി​ന് മാ​മ്മൂ​ട് കൊ​ച്ചു​റോ​ഡി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ മാ​മ്മൂ​ട് ചൂ​ര​നോ​ലി വീ​ട്ടി​ല്‍ ബി​ജി​യു​ടെ മ​ക​ന്‍ അ​ജി​ത്തും(22) മ​രി​ച്ചി​രു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സി​ല്‍ ക​ഴി​ഞ്ഞ ജൂ​ലൈ 28ന് ​യു​വാ​ക്ക​ളു​ടെ ബൈ​ക്ക് റേ​സി​ങ്ങി​നെ​ത്തു​ട​ര്‍ന്ന് മൂ​ന്നു​പേ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ക്ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം.​സി റോ​ഡി​ല്‍ തു​രു​ത്തി കാ​നാ മു​ത​ല്‍ പു​ന്ന​മൂ​ട് വ​രെ ബ്ലാ​ക്ക് സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍ റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ല. ബ്ലാ​ക്ക്​ സ്‌​പോ​ട്ടാ​യ തു​രു​ത്തി പ്ര​ദേ​ശ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്ര​യും വേ​ഗം കൂ​ടു​ത​ല്‍ വെ​ളി​ച്ച​വും റി​ഫ്ല​ക്ട​റു​ക​ളും സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ളും നി​രീ​ക്ഷ​ണ ക്യാമ​റ​ക​ളും സ്ഥാ​പി​ക്ക​ണമെന്ന ആവശ്യം ശക്തമാണ്.