ഈരയിൽക്കടവിലെ ഇരുട്ടിൽ വീണ്ടും അപകടം: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് റബർബോർഡിനു സമീപം താമസിക്കുന്ന യുവാവിന് ഗുരുതര പരിക്ക്; അപകട കാരണം റോഡിലെ ഇരുട്ടെന്നു സൂചന; പരിക്കേറ്റയാൾ രക്തം വാർന്നൊഴുകി റോഡിൽ വീണു കിടന്നത് ഇരുപത് മിനിറ്റോളം

ഈരയിൽക്കടവിലെ ഇരുട്ടിൽ വീണ്ടും അപകടം: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് റബർബോർഡിനു സമീപം താമസിക്കുന്ന യുവാവിന് ഗുരുതര പരിക്ക്; അപകട കാരണം റോഡിലെ ഇരുട്ടെന്നു സൂചന; പരിക്കേറ്റയാൾ രക്തം വാർന്നൊഴുകി റോഡിൽ വീണു കിടന്നത് ഇരുപത് മിനിറ്റോളം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിലെ ഇരുട്ടുവീണ വഴിയിൽ വീണ്ടും അപകടം. പോസ്റ്റ് സ്ഥാപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടമെത്തി മാസങ്ങൾ കഴിഞ്ഞിട്ടും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇപ്പോഴും ഇരുട്ടിൽ ഈ അപകടമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഒൻപതയോടെ ഉണ്ടായ അപകടത്തിൽ കഞ്ഞിക്കുഴി മുള്ളൻകുഴി റബർ ബോർഡിനു സമീപം താമസിക്കുന്ന രാജേഷ് കുര്യാക്കോസിനാണ് പരിക്കേറ്റത്. കാലിനു സാരമായി പരിക്കേറ്റ രാജേഷിനെ ആദ്യം ജില്ലാ ആശുപത്രിയിലും, പിന്നീട് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യമായ യാത്രക്കാരില്ലാത്ത റോഡിൽ ഇരുപതുമിനിറ്റോളമാണ് ഇയാൾ വീണു കിടന്നത്. കൺട്രോൾ റൂം പൊലീസ് സംഘം എത്തി ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലേയ്ക്കു മാറ്റിയത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

മണിപ്പുഴ ഭാഗത്തു നിന്നും ബുള്ളറ്റിൽ വരികയായിരുന്നു രാജേഷ്. ഈ സമയത്താണ് എതിർദിശയിൽ നിന്നും കാറെത്തിയത്. റോഡിന്റെ മധ്യഭാഗത്തു വച്ചാണ് കാറും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ രാജേഷും ബൈക്കും റോഡിന്റെ ഒരുവശത്തേയ്ക്കു തെറിച്ചു വീണു. അപകടത്തെ തുടർന്നു കാറിന്റെ മുൻവശത്തെ ടർ തകർന്നു, അലോയ് വീൽ പുറത്തേയ്ക്കു തള്ളി വന്നിരുന്നു.

റോഡിൽ രാജേഷ് തെറിച്ചു വീണത് കണ്ട് കാറോടിച്ചിരുന്നയാൾ ഓടിയെത്തിയെങ്കിലും കാറിന്റെ മുൻഭാഗവും ടയറും തകർന്നു കിടന്നതിനാൽ ഈ കാറിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. തുടർന്നു, ഇവിടെ എത്തിയ നാട്ടുകാർ വിവരം കൺട്രോൾ റൂം പൊലീസ് സംഘത്തെയും ചിങ്ങവനം സ്റ്റേഷനിലും അറിയിച്ചു.

പൊലീസ് സംഘം എത്തി മറ്റൊരു ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലേയ്ക്കു മാറ്റിയത്. കാലിന്റെ മുട്ടിന് ഇദ്ദേഹത്തിന് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.