ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: എട്ടു പവൻ സ്വർണവും 20,000 രൂപയും കവർന്നു; പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ
തേർഡ് ഐ ക്രൈം
കോട്ടയം: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണവും പണവും കവരുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അരുൺ (21) എന്ന യുവാവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ചു പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ പക്കൽ നിന്നും എട്ടു പവൻ സ്വർണം ഇയാൾ തട്ടിയെടുത്തു. തുടർന്നു, ഇരുപതിനായിരം രൂപയും പെൺകുട്ടിയുടെ പക്കൽ നിന്നും കവർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നു പൊലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. തുടർന്നു ഈസ്റ്റ് എസ്എച്ച്ഒ പി ബിജോയിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.