ബംഗാളിലെ വട്ടപ്പൂജ്യം ചതിച്ചു: സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും: അരിവാൾ ചുറ്റിക നക്ഷത്രവും കൈവിട്ട് പോകും

ബംഗാളിലെ വട്ടപ്പൂജ്യം ചതിച്ചു: സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും: അരിവാൾ ചുറ്റിക നക്ഷത്രവും കൈവിട്ട് പോകും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെങ്കിലും ബംഗാളിലെ വട്ടപ്പൂജ്യം സി.പി.എമ്മിനെ ചതിച്ചു. ബംഗാളിൽ വട്ടപ്പൂജ്യമായതോടെ സി പി.എമ്മിൻ്റെ ദേശീയപാര്‍ട്ടി പദവിയും നഷ്ടമായി.

ദേശീയപാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞകൊല്ലം തന്നെ സിപിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിക്ക് ദേശീയ സ്വഭാവം ഉള്ളതിനാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പു വരെ പദവി നിലലിര്‍ത്തണമെന്ന് കമ്മീഷനോട് സിപിഐ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. എന്‍സിപിക്കും ബിഎസ്പിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ദേശീയ പദവി പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ , ബംഗാളിലെ സംപൂജ്യം കൊണ്ട് സിപിഎം ദേശീയ പാര്‍ട്ടിയല്ലാതാകും. ദേശീയപദവി പോയാല്‍ പല ആനുകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും പദവികളും പോകും. ദേശീയതലത്തില്‍ ചിഹ്നവും പോകും. ദേശീയതലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും പോകും. സംസ്ഥാനങ്ങളില്‍ സ്വതന്ത്രർ ആവശ്യപ്പെട്ടാൽ ഈ ചിഹ്നം നൽകേണ്ടി വരും.

ലോക്‌സഭയില്‍ 2% സീറ്റ് (11 എണ്ണം ) നേടുക,നാല് സംസ്ഥാനങ്ങളില്‍ 6% വോട്ട് കൂടാതെ 4 ലോകസഭ സീറ്റ് നേടുക, നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി. 8% വോട്ട് നാല് സംസ്ഥാനങ്ങളില്‍ കിട്ടുക. എന്നിവയാണ് ഇന്ത്യയില്‍ ദേശീയപാര്‍ട്ടി പദവി ലഭിക്കാനുള്ള പ്രധാന നിബന്ധനകള്‍.
ലോക്‌സഭയില്‍ 3 സീറ്റ് മാത്രമേ ഉള്ളു അതുകൊണ്ട് 1&2 ബാധകം അല്ല. കേരളം, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എല്ലാം 8% താഴെയുള്ളു വോട്ട് ശതമാനം അതുകൊണ്ട് നാല് ബാധകം അല്ല.

1996 ലും അന്നുള്ള നിയമം അനിസരിച്ച് സിപിഎമ്മിന് ദേശീയ പദവി നഷ്ടപ്പെടേണ്ടതായിരുന്നു. പ്രധാനമന്ത്രി വാജ്‌പേയി നിയമത്തില്‍ ഇളവു നല്‍കുകയായിരുന്നു. മാറ്റം വരുത്തിയ നിബന്ധനകള്‍ പ്രകാരവും ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറും. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഒരു സീറ്റും നേടാതെ സംസ്ഥാന പദവി നഷ്ടപ്പെട്ടപ്പോഴും ദേശീയ പദവി പോകേണ്ടതായിരുന്നു.
പാര്‍ട്ടിക്ക് ദേശീയ സ്വഭാവം ഉള്ളതിനാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പു വരെ പദവി നിലലിര്‍ത്തണമെന്ന് കമ്മീഷനോട് സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍സിപിക്കും ബിഎസ്പിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ദേശീയ പദവി പോയിരുന്നു.