പൂജയിലൂടെ സാമ്പത്തിക ഭദ്രത കൈവരിച്ചുതരാം;  സുഹൃത്തില്‍ നിന്ന് തട്ടിയത്  ലക്ഷങ്ങള്‍; പ്രവാസി അറസ്റ്റില്‍

പൂജയിലൂടെ സാമ്പത്തിക ഭദ്രത കൈവരിച്ചുതരാം; സുഹൃത്തില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; പ്രവാസി അറസ്റ്റില്‍

സ്വന്തം ലേഖിക

പുനലൂര്‍: മന്ത്രവാദത്തിലൂടെ സാമ്പത്തിക ഭദ്രത വാഗ്ദാനം ചെയ്ത് കബളിച്ചെന്ന പരാതിയില്‍ പ്രവാസി യുവാവിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്ട് നിന്ന് പുനലൂര്‍ കരവാളൂര്‍ തേറാകുന്ന് കുഞ്ചാണ്ടിമുക്കില്‍ രണ്ടാം ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ഗണേശനെയാണ് (38) ജനപ്രതിനിധികളുടെ സഹായത്തോടെ പുനലൂര്‍ സി.ഐ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നരിക്കല്‍ സ്വദേശിയില്‍ നിന്ന് ഗണേശന്‍ 80,000 രൂപ വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മസ്കറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പൂജയിലൂടെ സാമ്പത്തിക ഭദ്രത കൈവരിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയെന്ന് സി.ഐ പറഞ്ഞു.

കോഴിക്കോട്ടെ ആദ്യ ഭാര്യ ഉപേക്ഷിച്ച ശേഷം വാളക്കോട് സ്വദേശിനിയും രണ്ട് മക്കളുടെ മാതാവുമായ 45കാരിയുമൊത്ത് നരിക്കല്ലിലും തുടര്‍ന്ന് സമീപത്തെ കുഞ്ചാണ്ടി മുക്കിലും വാടകയ്ക്ക് താസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.