നീതിനിഷേധം : റവന്യൂ ജീവനക്കാർ കരിദിനമായി ആചരിച്ചു

നീതിനിഷേധം : റവന്യൂ ജീവനക്കാർ കരിദിനമായി ആചരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നീതി നിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ജീവനക്കാർ എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു.

പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് , ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി തഹസീൽദാർമാരുടെ രണ്ടാമത്തെ ഇൻക്രിമെന്റ് നിഷേധിക്കുന്നതിനെതിരെയും തുടർച്ചാനുമതി നൽകാതെ സ്പെഷ്യൽ ഓഫീസ് ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെയുമാണ് കരിദിനം ആചരിച്ചത്. ജീവനക്കാർ ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്.

കോട്ടയം കളക്ട്രേറ്റിൽ നടന്ന പ്രകടനവും പ്രതിഷേധ കൂട്ടായ്മയും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , സംസ്ഥാന കമ്മിറ്റി അംഗം പി.എച്ച്. ഷീജ ബീവി, ജില്ലാ ഭാരവാഹികളായ ജെ.ജോബിൻസൺ , അജേഷ് പി.വി. ,

റ്റി.പി. ഗംഗാദേവി , സൗമ്യ എസ്.പി. , സ്മിതാ രവി , ഷാജിമോൻ ഏബ്രഹാം , രാജേഷ് , സിജിൻ മാത്യു എന്നിവർ പ്രസംഗിച്ചു. 5 താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും പ്രകടനവും പ്രതിഷേധയോഗവും നടന്നു.

ചങ്ങനാശേരിയിൽ സതീഷ് ജോർജും , കാഞ്ഞിരപ്പള്ളിയിൽ ജോസഫ് മാത്യുവും , പാലായിൽ സാബു ജോസഫും , വൈക്കത്ത് അഷ്റഫ് പറപ്പള്ളിയും , കോട്ടയത്ത് അജയൻ പി.വി.യും ഉദ്ഘാടനം ചെയ്തു.