പാന്‍മസാല കടകളുടെ മറവില്‍ നടക്കുന്നത് കൂടോത്രം മുതല്‍ പെണ്‍വാണിഭം വരെ; കട്ടപ്പനയിലെ കടകളില്‍ നിന്നും പിടിച്ചെടുത്തത് കോഴിത്തലയും പാമ്പിന്റെ തോലും ആഭിചാര കായ്കളും; ദിവസേന ഇവിടെ എത്തുന്നത് നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ

പാന്‍മസാല കടകളുടെ മറവില്‍ നടക്കുന്നത് കൂടോത്രം മുതല്‍ പെണ്‍വാണിഭം വരെ; കട്ടപ്പനയിലെ കടകളില്‍ നിന്നും പിടിച്ചെടുത്തത് കോഴിത്തലയും പാമ്പിന്റെ തോലും ആഭിചാര കായ്കളും; ദിവസേന ഇവിടെ എത്തുന്നത് നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ

സ്വന്തം ലേഖിക

കട്ടപ്പന: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭാ അതിര്‍ത്തിക്കുള്ളിലെ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തി പാന്‍മസാല ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്നതിന്റെ മറവില്‍ കൂടോത്രം പോലെയുള്ള ആഭിചാരങ്ങള്‍ മുതല്‍ പെണ്‍വാണിഭം വരെ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്തളംപാറ റൂട്ടില്‍ കച്ചവടം നടത്തിയ അന്യസംസ്ഥാനക്കാരന്റെ കടയില്‍ കോഴിത്തല മുതല്‍ പാമ്പിന്റെ തോല്‍ വരെ കണ്ടെത്തി. പാമ്പിന്റെ തല, ഏലസുകള്‍, ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കുന്ന കായ്‌കള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.

ഇത്തരം കടകളില്‍ ദിവസേന നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ഞായറാഴ്ചകളില്‍ ടൗണ്‍ മുഴുവന്‍ ഇവരുടെ വിഹാരകേന്ദ്രമാണ്.

പാന്‍ മസാല വില്‍പ്പനയുടെ മറവില്‍ ആഭിചാരങ്ങള്‍ മുതല്‍ പെണ്‍വാണിഭം വരെ നടക്കുന്നുണ്ടെന്ന് പറയുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു.

ഞായറാഴ്ചകളില്‍ അന്യസംസ്ഥാനക്കാര്‍ പാന്‍ മസാല, ഹാന്‍സ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്നുള്ള പരാതിയെ തുടര്‍ന്നാണ് വകുപ്പ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഹോട്ടലുകളിലും പരിശോധന നടത്തി. വൃത്തിഹീനമായതും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതുമായ ഹോട്ടലുകള്‍ അടപ്പിച്ചു.