കോട്ടയം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ; ക്യാമ്പുകളിൽ എല്ലാ സൗകര്യവും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

കോട്ടയം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ; ക്യാമ്പുകളിൽ എല്ലാ സൗകര്യവും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

Spread the love

സ്വന്തം ലേഖിക

കോട്ടയം: വെള്ളപ്പൊക്ക ബാധിതമായ കോട്ടയത്തെ പടിഞ്ഞാറൻ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.

ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, മെഡിക്കൽ സേവനം അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം പി.ജെ.എം. യു.പി. സ്‌കൂൾ, ചെങ്ങളം സെന്റ് തോമസ് പള്ളി പാരിഷ് ഹാൾ, സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ, ചെങ്ങളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്., മർത്തശ്മുനി പള്ളി പാരിഷ് ഹാൾ, കിളിരൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു.

ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. പ്രത്യേക മെഡിക്കൽ സംഘം ക്യാമ്പുകൾ സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു.

അയ്മനം, ഇല്ലിക്കൽ, തിരുവാർപ്പ്, ചെങ്ങളം, കാഞ്ഞിരം എന്നിവിടങ്ങളിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളും സന്ദർശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, മിനി മനോജ്, കെ.ആർ. അജയ്, സി.ജി. രാജേഷ്, സുമേഷ് കാഞ്ഞിരം, കെ.ബി. ശിവദാസ്, റേച്ചൽ ജേക്കബ്, മുരളി കൃഷ്ണൻ, മഞ്ജു ഷിബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തഹസിൽദാർ എസ്.എൻ. അനിൽ കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.