തോട്ടയ്ക്കാട്ടെ റേഷൻ കടയിൽ നിന്നും നാളുകളായി അരി കടത്തുന്നു: പലചരക്ക് കടയിലേയ്ക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും അരി മറിച്ചു വിൽക്കുന്നു; തേർഡ് ഐ ന്യൂസ് ഇൻവെസ്റ്റിഗേഷൻ

തോട്ടയ്ക്കാട്ടെ റേഷൻ കടയിൽ നിന്നും നാളുകളായി അരി കടത്തുന്നു: പലചരക്ക് കടയിലേയ്ക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും അരി മറിച്ചു വിൽക്കുന്നു; തേർഡ് ഐ ന്യൂസ് ഇൻവെസ്റ്റിഗേഷൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അരി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു സിവിൽ സപ്ലൈസ് വകുപ്പ് ലൈസൻസ് സസ്‌പെന്റ് ചെയ്ത തോട്ടയ്ക്കാടെ റേഷൻ കടയിൽ നടക്കുന്നത് വൻ തട്ടിപ്പ് എന്നു സൂചന. ഇതര സംസ്ഥാന തൊഴിലാളികൾക്കും സമീപത്തെ പലചരക്ക് കടകളിലേക്കുമടക്കം അരിമറിച്ചു വിൽക്കുന്നത് സ്ഥിരമാണ് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രദേശത്തെ ഫാക്ടറികളിൽ അടക്കം ജോലിയ്‌ക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കു ഈ റേഷൻ കടയിൽ നിന്നും മാർക്കറ്റ് വിലയിൽ അരി നൽകുന്നുണ്ടെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാർ തുച്ഛമായ വിലയ്ക്കു നൽകുന്ന അരി നാൽപ്പത് രൂപയ്ക്കു വരെയാണ് റേഷൻ കടയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കു മറിച്ചു വിൽക്കുന്നത്. രാത്രി കാലങ്ങളിൽ ഈ റേഷൻ കടയിൽ മിനി ലോറികളിൽ എത്തുന്ന സംഘം അരി കയറ്റി സമീപത്തെ പലചരക്ക് കടയിൽ അടക്കം എത്തിച്ചു വിൽക്കുന്നുണ്ടെന്നും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണക്കാലത്ത് സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ അരിയുടെ തൂക്കത്തിൽ കൃത്രിമം നടത്തി വിൽപ്പന നടത്തിയ കേസിൽ തൽസമയം റേഷൻ കട അടച്ചു പൂട്ടിയതോടെയാണ് ഈ കടയിലെ തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തോട്ടയ്ക്കാട് വില്ലേജ് ഓഫിസിനു സമീപത്ത് പുഷ്പമ്മ അഗസ്റ്റിന്റെ പേരിലുള്ള 83 -ാം നമ്പർ റേഷൻ കടയാണ് കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഈ കടയുടെ ലൈസൻസും സസ്‌പെന്റ് ചെയ്തിരുന്നു.

പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലായി നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവർക്ക് ഈ റേഷൻ കടയിൽ നിന്നും നാൽപ്പത് രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. മാർക്കറ്റിലെ നിരക്കിൽ റേഷൻ അരി നൽകുന്നതെന്നു നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ഇവരുടെയും ഭർത്താവിന്റെയും പേരിൽ രണ്ടു കടകൾ ഒരു ഭിത്തിയുടെ മറവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്നാണ് വൻ തോതിൽ റേഷൻ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ റേഷൻ കടഉടമകളുടെ ലൈസൻസ് സമ്പൂർണമായും റദ്ദാക്കണമെന്നും രണ്ടു പേർക്കും എതിരെ കർശന നടപടികൾ ഉണ്ടാകണമെന്നുമാണ് നാട്ടുകാർക്ക് ആവശ്യപ്പെടാൻ ഉള്ളത്.