പ്രാഞ്ചിയേട്ടന്റെ ഈയപ്പൻ ഇനിയില്ല: നടൻ ശശി കലിംഗ വിടവാങ്ങി; അന്തരിച്ചത് കരൾ രോഗത്തെ തുടർന്ന്

പ്രാഞ്ചിയേട്ടന്റെ ഈയപ്പൻ ഇനിയില്ല: നടൻ ശശി കലിംഗ വിടവാങ്ങി; അന്തരിച്ചത് കരൾ രോഗത്തെ തുടർന്ന്

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടൻ എന്ന സിനിമയിലെ ഇയ്യപ്പനിലൂടെ മലയാളികൾക്കിടയിർ ചിരപരിചിതനായി മാറിയ നടൻ ശശി കലിംഗ അന്തരിച്ചു. രഞ്ജിത്ത് ചിത്രമായ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ പൊലീസ് ഉദ്യോഗസ്ഥനായാണ് നാടക നടനായ ശശി കലിംഗ മലയാള സിനിമയിൽ എത്തിയതെങ്കിലും, പ്രാഞ്ചിയേട്ടനാണ് ഇദ്ദേഹത്തിന് ഒരു ബ്രേക്ക് ത്രൂ നൽകിയത്.

കരൾ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്ന ഇദ്ദേഹം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി.

പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ, ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച അദ്ദേഹം 500-ലധികം നാടകങ്ങളിൽ അഭിനയിച്ചു.

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്നു വന്നത്. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനാണ്, ഭാര്യ പ്രഭാവതി.

കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം.
ഇരുന്നൂറ്റിയമ്ബതിൽപ്പരം സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ സിനിമയിൽ നായകനുമായി.