റേഷൻ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് : 30 റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

റേഷൻ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് : 30 റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

Spread the love

 

പത്തനംതിട്ട : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ക്രമക്കേടുകൾ നടക്കുന്നുവെന്ന് കണ്ടെത്തി. സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും ഒപ്പം തട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 30 റേഷന്‍കടകള്‍ക്ക് പൂട്ടുവീണു . ഏറ്റവും കൂടുതൽ റേഷൻ കടകൾ പൂട്ടിയിരിക്കുന്നത് എറണാകുളത്താണ് , ഇവിടെ 12 റേഷന്‍ കടകളുടെ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത് തിരുവനന്തപുരവും വയനാടുമാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. അടച്ചുപൂട്ടിയ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ തൊട്ടടുത്തെ റേഷന്‍ കടകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, താത്കാലികമായി റദ്ദാക്കിയ റേഷന്‍ കടകളുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 76 കടകളുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദ് ചെയ്തത്.

നിയമസഭയില്‍ കൊച്ചി എം.എല്‍.എ കെ.ജെ മാക്സിയ്ക്ക് ലഭിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്. സംസ്ഥാനത്താകമാനം 662 റേഷന്‍ കടകളുടെ ലൈസന്‍സാണ് അധികൃതർ താത്കാലികമായി റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group