നാനാവിധ പ്രയാസങ്ങള്‍ക്കും സന്താനലബ്ധിക്കും പരിഹാരക്രിയകൾ നടത്തുന്ന പൂജാരി; കേട്ടറിഞ്ഞെത്തുന്ന സ്ത്രീകളെ ലൈം​ഗീകമായി പീഡിപ്പിക്കുകയും ന​ഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യും; അവസാനം പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലായി അഴിക്കുള്ളിലേക്ക്

നാനാവിധ പ്രയാസങ്ങള്‍ക്കും സന്താനലബ്ധിക്കും പരിഹാരക്രിയകൾ നടത്തുന്ന പൂജാരി; കേട്ടറിഞ്ഞെത്തുന്ന സ്ത്രീകളെ ലൈം​ഗീകമായി പീഡിപ്പിക്കുകയും ന​ഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യും; അവസാനം പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലായി അഴിക്കുള്ളിലേക്ക്

സ്വന്തം ലേഖകൻ
ബേപ്പൂര്‍: നാനാവിധ പ്രയാസങ്ങള്‍ക്കും സന്താനലബ്ധിക്കും പരിഹാരക്രിയകൾ നടത്തുന്ന പൂജാരിയെന്ന് പ്രചരിപ്പിച്ച്‌ ഏജന്റുമാര്‍ വഴി വിദൂര ദേശങ്ങളിലുള്ളവർ വരെ സമീപിക്കുന്ന പൂജാരി ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍.

ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് മണക്കോട്ട് നാഗഭഗവതി ദേവീക്ഷേത്രം പൂജാരി അജീഷ് (42) ആണ് അറസ്റ്റിലായത്.

പതിനേഴുകാരിയുടെ പരാതിയിൽ പോക്സോ കേസ് ചുമത്തി മാറാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തമായി മണക്കോട്ട് നാഗഭഗവതി ദേവീ ക്ഷേത്രമുണ്ടാക്കി പൂജയും വഴിപാടുകളും നടത്തുന്നതിനൊപ്പം സ്ത്രീകളെ വശീകരിച്ച്‌ വശത്താക്കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കലായിരുന്നു പ്രതിയുടെ രീതി.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അജീഷ് ബേപ്പൂര്‍ ഗോതീശ്വരം ക്ഷേത്രത്തിനടുത്തായി സ്വന്തം വീടിനോടു ചേര്‍ന്ന് ക്ഷേത്രമുണ്ടാക്കിയാണ് ആത്മീയതയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയുള്‍പ്പെടെ നിരന്തരം ശാരീരികമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഭാര്യയും രണ്ടു മക്കളുമുള്ള അജീഷ് ജീവിത സംഘര്‍ഷങ്ങള്‍ക്കും നാനാവിധ പ്രയാസങ്ങള്‍ക്കും പ്രത്യേകിച്ച്‌ സന്താനലബ്ധിക്കും പരിഹാരമുണ്ടെന്ന് പ്രചരിപ്പിച്ച്‌ ഏജന്റുമാര്‍ വഴി വിദൂര ദേശങ്ങളിലുള്ളവരെയും ചൂഷണം ചെയ്തിട്ടുണ്ട്.

പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍വച്ച്‌ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച്‌ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മാറാട് പൊലീസില്‍ പരാതി നല്‍കിയത്. ഒളിവിലായ പ്രതി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയപ്പോള്‍ പൊലീസില്‍ കീഴടങ്ങിയാല്‍ ജാമ്യം ലഭിക്കുമെന്ന് ധരിപ്പിച്ചാണ് മാറാട് സ്റ്റേഷനിലേക്ക് വിളിച്ച്‌ തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തത്.