play-sharp-fill
അയൽവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച്  നിരന്തരം പീഡിപ്പിച്ചു; നാൽപത്തിയാറുകാരന് ഒത്താശ ചെയ്തുകൊടുത്തത് സുഹൃത്തായ എഴുപത്തിയൊന്നുകാരൻ;  പെൺകുട്ടിയുടെ ആത്മഹത്യ ശ്രമത്തോടെ പീഡനവിവരം പുറത്ത്; തിരുവനന്തപുരത്ത് പോക്സോ കേസിൽ രണ്ടു പേർ അറസ്റ്റിൽ

അയൽവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ചു; നാൽപത്തിയാറുകാരന് ഒത്താശ ചെയ്തുകൊടുത്തത് സുഹൃത്തായ എഴുപത്തിയൊന്നുകാരൻ; പെൺകുട്ടിയുടെ ആത്മഹത്യ ശ്രമത്തോടെ പീഡനവിവരം പുറത്ത്; തിരുവനന്തപുരത്ത് പോക്സോ കേസിൽ രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില്‍ നാൽപത്തിയാറുകാരനും സഹായിയായ എഴുപത്തിയൊന്നുകാരനും പൊലീസ് പിടിയിൽ. വഞ്ചിയൂർ കടവിള പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46), അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതി ബിജു അവിവാഹിതനാണ്. 2021 മുതൽ ഇയാൾ സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും ഇയാളുടെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. ബിജുവിന്‍റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് ബിജു പെൺകുട്ടിയെ പീഡിപ്പിച്ചു വരുന്ന വിവരം അറിയാമായിരുന്നു.

ഇതിനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് ബാബുവായിരുന്നു. ബിജുവിന്‍റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തി. തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടർന്ന് പെൺകുട്ടിയും മാതാവും ന​ഗരൂർ സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജു നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ ഈ വിവരം അറിയിക്കാൻ തയ്യാറാകാത്തതിനാലാണ് ഇയാൾക്കെതിരെ കേസെടുത്തത്.