
തൊടുപുഴ: അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ബാബുരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കുളത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
മുറിയിൽ നിന്ന് മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.






